വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും സാധ്യത.
Also Read : സ്വസ്ഥമായി ഉറങ്ങാന്‍ പോലുമായില്ലെന്ന് പ്രതികൾ; പിടിയിലായത് ആഴ്ചകൾക്ക് ശേഷം; മിഠായിത്തെരുവിലെ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ ആറു പേര് അറസ്റ്റില്‍
യെല്ലോ അലേർട്ട്
- 11-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.
- 12-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- 13-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഡിസംബർ 12നും ഡിസംബർ 13നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളിൽ ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Also Read : പുല്ലുപോലും മുളയ്ക്കാത്ത പാറക്കുന്നില്‍ ഒന്നരക്കോടി രൂപ മുടക്കി ഇനിയും നടക്കാത്ത ജൈവഗ്രാമം; പയ്യന്നൂര്‍ നഗരസഭ വീണ്ടും വിവാദചുഴിയില്‍
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
10-12-2022: വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരം, അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
12-12-2022 നും 13-12-2022 നും: തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ, കേരള-കർണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അതേസമയം മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കനത്ത നാശനഷ്ടം വിതച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് പേർക്ക് ജീവൻ നഷ്ടമായി. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലില്‍ 185 വീടുകള്‍ തകര്‍ന്നുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു. 400 മരങ്ങള്‍ വീണു. ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Latest Local News and Malayalam News
പാർക്ക് ചെയ്ത കാർ അടിച്ചുതകർത്ത് സാമൂഹ്യ വിരുദ്ധർ