Also Read: ജോലിക്കിടെ അപകടം, കൈ നഷ്ടമായി, ജോലി ചെയ്യാനാവില്ല; 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
സ്വകാര്യ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി ഹൗസ് ഡ്രൈവര്‍ തസ്തികയിലാണ് ജിജേഷ് ജിദ്ദയില്‍ ജോലിയില്‍ പ്രവേശിച്ചത്. ശമ്പളം ലഭിക്കാതായതോടെ ഒടുവില്‍ ജിജേഷ് ഇന്ത്യന്‍ എംബസിയില്‍ പരാതി അറിയിക്കുകയായിരുന്നു.
എംബസിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജിജേഷിനെ സൗദിയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. വ്യാഴാഴ്ച മുംബൈയില്‍ എത്തിയ ജിജേഷിനെ നോര്‍ക്ക റൂട്ട്സ് മുംബൈ എന്‍ആര്‍കെ ഡെവലപ്മെന്റ് ഓഫിസര്‍ ഷെമിന്‍ ഖാന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. യാത്രാ ടിക്കറ്റും മറ്റ് അവശ്യസഹായങ്ങളും നല്കി വെള്ളിയാഴ്ച നേത്രാവതി എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേയ്ക്ക് യാത്ര അയച്ചു.
Also Read: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചു; മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം
വിദേശത്തേയ്ക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അംഗീകരിച്ച ഏജന്‍സികള്‍ വഴി മാത്രമേ പോകാവൂ എന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. വിദേശത്ത് ജോലിക്ക് പോകുന്നതിന് മുമ്പ് തൊഴില്‍ ദാതാവിനെ കുറിച്ചും ഓഫര്‍ ലെറ്റര്‍, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചും കൃത്യമായ അറിവുണ്ടായിരിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം
മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. മദീനയിലുണ്ടായ അപകടത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് (23) മരിച്ചത്. മദീനയില്‍ നിന്ന് 100 കിമീ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം ഉണ്ടായത്.
ജിദ്ദയില്‍ നിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ചെര്‍പ്പുളശ്ശേരി കാക്കാതോട് പാലം പാറയില്‍ ഷംസുദ്ദീന്- ഖദീജ ദമ്പതികളുടെ മകനാണ് ഷന്‍ഫീദ്. അവിവാഹിതനാണ്. ഒരു വര്‍ഷം മുമ്പാണ് സൗദിയില്‍ എത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read Latest Gulf News and Malayalam News
സഞ്ജുവിന് പിന്തുണയുമായി ആരാധകർ | Sanju samson Painting