ജീരകം
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനമാണ് പാനീയങ്ങള്‍. വെറും വയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങള്‍ ചിലത് ഈ ഗുണം നല്‍കുമെന്ന് നാം പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട്. വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളും നല്കുന്നവയാണ് ഇത്. ഇത്തരം പാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജീരക വെള്ളം. ജീരകം പൊതുവേ കൊഴുപ്പലിയിച്ച് കളയാന്‍ മികച്ചതാണ്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്തുവാനും ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കഴിയുന്ന ഒന്നാണ് ജീരകം. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് പൊതുവേ സഹായകമാണ്.
നാരങ്ങ
ഇതില്‍ ചേര്‍ക്കേണ്ട ഒരു ചേരുവയാണ് നാരങ്ങ. വെറും വയറ്റില്‍ നാരങ്ങാവെള്ളമെന്നത് പൊതുവേ തടി കുറയ്ക്കാന്‍ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളുമെല്ലാമുള്ള നാരങ്ങയ്ക്ക് പല പോഷക ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ഫലപ്രദമായ ഒരു വഴിയാണ് ചെറുനാരങ്ങ. വയറിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ചര്‍മ, മുടി സംരക്ഷണ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ചെറുനാരങ്ങ.
ജീരകവെള്ളത്തില്‍ ലേശം നാരങ്ങാനീര്
ജീരകവെള്ളത്തില്‍ ലേശം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്‍കും. ഇത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമുളള മികച്ച വഴിയാണ്. ഇതിനായി പ്രത്യേക രീതിയില്‍ ജീരക വെള്ളം തയ്യാറാക്കാം. ജീരകം ഒരു ടേബിള്‍ സ്പൂണ്‍ രണ്ടു ഗ്ലാസ് വെള്ളത്തില്‍ തലേന്ന് തന്നെ ഇട്ടു വയ്ക്കുക. ഇത് പിറ്റേന്ന് ഇളം തീയില്‍ തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് ആക്കുക. ഇത് ഊറ്റിയെടുത്ത് ഇളം ചൂടില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിയ്ക്കാം. വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. വയര്‍ ഒതുങ്ങാന്‍, ശരീരത്തിലെ അമിത കൊഴുപ്പ് നീക്കാന്‍ ഇതേറെ ഗുണകരമാണ്.
ഈ പ്രത്യേക ജീരക വെള്ളം
ഈ പ്രത്യേക ജീരക വെള്ളം ദഹനത്തിന് മികച്ച ഒന്നാണ്. നല്ല ശോധന നല്കുന്ന ഒന്നാണിത്. കുടല് ആരോഗ്യത്തിന് മികച്ചതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നാണിത്. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്കുന്ന ഒന്നാണിത്.ദഹനം കൂട്ടുന്നതും ഗ്യാസ്, അസിഡിറ്റി ഒഴിവാക്കുന്നതുമെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഇതേറെ നല്ലതു തന്നെയാണ്. ജീരക വെള്ളത്തിന് ഇളം മഞ്ഞ നിറം ലഭിക്കുമ്പോഴാണ് ഇത് കുടിക്കാൻ പാകമാവുന്നത്. ജീരകത്തിന്റെ രുചിയും മണവും ഒപ്പം ഈ മുഴുവൻ പോഷകങ്ങളും അപ്പോഴേക്കും ഈ വെള്ളം അതിലേക്ക് അലിയിച്ചു ചേർത്തിട്ടുണ്ടാവും.