ദൃശ്യങ്ങൾ ഡിസംബർ ഒമ്പതിനു നടന്ന ഏറ്റുമുട്ടലിന്റേത് അല്ലെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എല്ലാത്തിനേയും അടിച്ചോടിക്കാൻ പഞ്ചാബി ഭാഷയിൽ പറയുന്ന സൈനികരെ വീഡിയോയിൽ കാണാം.
ഹൈലൈറ്റ്:
- ചൈനീസ് സൈനികരെ ഇന്ത്യൻ സേന അടിച്ചോടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
- അരുണാചലിലെ പർവത പ്രദേശത്താണ് ഇരു സേനയും ഏറ്റുമുട്ടിയത്
- ഡിസംബർ ഒമ്പതിന് സംഘർഷം ഉണ്ടായതായി സേന സ്ഥിരീകരിച്ചിരുന്നു
ഭാര്യാ കാമുകന്റെ മൊബൈൽ ലൊക്കേഷൻ വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതാ ലംഘനം: കർണ്ണാടക ഹൈക്കോടതി
ചൈനീസ് സൈനികരെ അടിച്ചോടിക്കുന്ന ഇന്ത്യൻ സൈനികരെയാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറുന്ന ചൈനീസ് സൈനികരെ വടികളും ബാറ്റണുകളും ഉപയോഗിച്ചാണ് ഇന്ത്യൻ സേന നേരിടുന്നത്. എല്ലാത്തിനെയും അടിച്ചോടിക്കാൻ പഞ്ചാബി ഭാഷയിൽ പറയുന്ന സൈനികരെ വീഡിയോയിൽ കാണാം. ശക്തമായ ചെറുത്തു നിൽപ്പിനൊടുവിലാണ് ചൈനീസ് സൈനികർ പിൻവാങ്ങിയത്.
ബിഹാറിൽ വ്യാജ മദ്യം കുടിച്ച് 17 പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരാൻ സാധ്യ, രോക്ഷാകുലരായി ജനങ്ങൾ
2020 ജൂണിൽ കിഴക്കൻ ലഡാക്കിൽ ഗാൽവൻ താഴ്വരയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം അരുണാചലിലെ അതിർത്തി മേഖലയിലെ ചൈനയുടെ പ്രകോപനം നേരിടാൻ ഇന്ത്യ യുദ്ധ വിമാനങ്ങൾ രംഗത്തിറക്കിയിരുന്നു. അരുണാചലിലെ വ്യോമതാവളത്തിൽ വിന്യസിച്ച സുഖോയ് യുദ്ധ വിമാനങ്ങൾ അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തി. ഈ മാസം ഒൻപതിന് അതിർത്തിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനു ദിവസങ്ങൾക്കു മുൻപ് ചൈനീസ് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി ലംഘിച്ചിച്ചിരുന്നു.
“ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്-കേരളയിൽ തൊഴിൽ അവസരം” “ഇനി പരീക്ഷ ദിനങ്ങൾ”
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക