തൈര്
ഇതിനായി നാല് കൂട്ടുകള്‍ വേണം. തൈര്, കാപ്പിപ്പൊടി, കറ്റാര്‍ വാഴ ജെല്‍, ചെറുനാരങ്ങാനീര് എന്നിവയാണ് ഇവ.തൈര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് മാത്രമല്ല, ചര്‍മത്തിലെ ചുളിവകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നു കൂടിയാണ്. പല വൈറ്റമിനുകളും ചര്‍മത്തിന് സഹായകവുമാണ്. ഇത് വെറുതേ മുഖത്ത് പുരട്ടുന്നത് വരെ ഗുണം നല്‍കും.
കാപ്പിപ്പൊടി
കാപ്പിപ്പൊടി ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി മുഖചര്‍മത്തിന് മൃദുത്വവും തിളക്കവും നല്കുന്നു. മുഖത്തെ കരുവാളിപ്പും ഇതു പോലെയുള്ള പ്രശ്നങ്ങളും തീര്‍ക്കാന്‍ ഇതേറെ നല്ലതാണ്. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ കാപ്പി ആരോഗ്യകരമായ ചർമ്മകോശങ്ങളെ നശിപ്പിക്കുന്നതിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ഇരുണ്ട വൃത്തങ്ങൾ മുതൽ മുഖക്കുരു വരെ അകറ്റുവാൻ, കാപ്പിപ്പൊടി സഹായിക്കും. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഘടകങ്ങളും കാപ്പിയിലുണ്ട്.
നാരങ്ങ
സിട്രസ് പഴങ്ങൾ പ്രധാനിയായ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തിന്റെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതാണ്.
ചർമത്തിൽ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് പേരുകേട്ടതാണ്. പ്രായാധിക്യം മൂലമുണ്ടാവുന്ന ചർമ്മത്തിലെ ചുളിവുകൾ പരിഹരിക്കാനും കറുത്ത പാടുകളെ സുഖപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും. പ്രകൃതിദത്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ഒരു ഘടകമാണ് നാരങ്ങ. ഇവ മുഖക്കുരുവിനെതിരേ പോരാടാനും അതിൻറെ ലക്ഷണങ്ങളെ സ്വാഭാവികമായി ചികിത്സിക്കാനും ഗുണം ചെയ്യും.
കറ്റാര്‍ വാഴ
ചര്‍മ സംരക്ഷണത്തിന് മികച്ചതും ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ.ദിവസവും മുഖത്തു പുരട്ടിയാല്‍ ചർമത്തിനു നിറം നൽകാൻ സഹായിക്കുന്ന ഒന്നാണിത്. ആന്റി ഓക്സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്.
ഇതിനായി
ഇതിനായി അല്പം പുളിയുള്ള തൈര് എടുക്കാം. ഇതില്‍ കാപ്പിപ്പൊടി ചേര്‍ത്തിളക്കാം. ഇതിലേയ്ക്ക് കറ്റാര്‍ വാഴ ജെല്‍, രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കാം. ഇത് മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യാം. പിന്നീട് ഇത് ഉണങ്ങാന്‍ അനുവദിയ്ക്കുക. ശേഷം മുഖം കഴുകാം. മുഖത്തിന് തിളക്കമുണ്ടാകാനും ഒപ്പം കരുവാളിപ്പ് മാറാനും ഇതേറെ നല്ലതാണ്. ഏത് തരം ചര്‍മത്തിനും ഗുണം നല്കുന്ന ഒന്നാണിത്.