പിഗ്മന്റേഷന് ഉള്ള ഒരു പരിഹാരം
പിഗ്മന്റേഷന് ഉള്ള ഒരു പരിഹാരം ബീറ്റ്റൂട്ട് ഉപയോഗിച്ചാണ്. ബീറ്റ്റൂട്ട് ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഭക്ഷണമെന്ന നിലയില്‍ ഏറെ മികച്ചത്. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്ന്. ചര്‍മത്തിനും സൗന്ദര്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്. ഇത് കഴിയ്ക്കുന്നത് രക്തപ്രസാദമുണ്ടാകാന്‍, വിളര്‍ച്ച മാറാന്‍, നല്ല നിറത്തിന് എല്ലാം ഗുണകരമാണ്. ഹീമോഗ്ലോബിന്‍ ഉല്പാദനത്തിന് ഇതേറെ സഹായിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിനൊപ്പം ഇതില്‍ അരിപ്പൊടി കൂടി
ബീറ്റ്റൂട്ടിനൊപ്പം ഇതില്‍ അരിപ്പൊടി കൂടി ചേര്‍ക്കുന്നുണ്ട്. നമ്മുടെ പുട്ട്, ഇടിയപ്പം പോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന അരിപ്പൊടി തന്നെ. അരിപ്പൊടിയുടെ തരി നല്ലൊന്നാന്തരം സ്വാഭാവിക സ്ക്രബറായി പ്രവര്‍ത്തിയ്ക്കുന്നു. ഇതു മൃത കോശങ്ങളെ അകറ്റുന്നു. ഇതു വഴി മുഖത്തിന് മൃദുത്വവും തിളക്കവും നല്കുന്നു. ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും അരിപ്പൊടി ഉപയോഗിച്ചുള്ള ഇത്തരം ഫേസ് പായ്ക്കുകള്‍പരിഹാരമാണ്.
തൈരും ഇതില്‍ പ്രധാനപ്പെട്ടൊരു ചേരുവയാണ്
തൈരും ഇതില്‍ പ്രധാനപ്പെട്ടൊരു ചേരുവയാണ്. ആരോഗ്യത്തോടൊപ്പം സൗന്ദര്യ, മുടി സംരക്ഷണത്തില്‍ ഏറെ സഹായിക്കുന്ന ഒന്നാണ് തൈരും. തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നല്കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. നല്ല നിറം നല്കാന് ഏറെ ഗുണകരമാണ് ഇത്. യാതൊരു പാര്‍ശ്വഫലവുമില്ലാതെ ചര്‍മം വെളുപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്. തൈര് മുഖത്തിന് ചെറുപ്പം നല്കാന് ഏറെ നല്ലതാണ്. ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു.
ഇതുണ്ടാക്കാന്‍, പ്രയോഗിയ്ക്കാന്‍
ഇതുണ്ടാക്കാന്‍, പ്രയോഗിയ്ക്കാന്‍ ഏറെ എളുപ്പമാണ്. ബീറ്റ്റൂട്ടിന്റെ നീരെടുക്കുക. ഇത് മികിസിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചു ജ്യൂസെടുക്കണം. ഇതാണ് പിഗ്മെന്റേഷന് ചികിത്സയ്ക്ക് ഉപയോഗിയ്ക്കേണ്ടത്. ഇത് അരിപ്പൊടിയില്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തൈരും ചേര്‍ക്കണം. നല്ല പുളിച്ച തൈരെങ്കില്‍ കൂടുതല്‍ നല്ലത്. ഇത് നല്ലതു പോലെ ഇളക്കി മിശ്രിതമാക്കുക. മുടി വളരാനും നര മാറാനും ഇന്‍ഡിക പൗഡര്‍ ഇങ്ങനെ
ഈ മിശ്രിതം മുഖത്തു പുരട്ടുന്നതിന് മുന്‍പായി
ഈ മിശ്രിതം മുഖത്തു പുരട്ടുന്നതിന് മുന്‍പായി മുഖം കഴുകുക. ഇങ്ങനെ ചെയ്യുമ്പോള്‍ മുഖത്തെ ചര്‍മ സുഷിരങ്ങള്‍ തുറക്കും. ഇതിലേയ്ക്ക് ഈ പായ്ക്കിന്റെ ഗുണങ്ങള്‍ ലഭിയ്ക്കും. തണുത്ത വെള്ളത്തിനേക്കാള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകുന്നത് ഏറെ നല്ലതാണ്. ഇത് സുഷിരങ്ങള്‍ വേഗത്തില്‍ തുറക്കാന്‍ സഹായിക്കും. ഈ പായ്ക്ക് മുഖത്ത് നല്ലതു പോലെ പുരട്ടി പതുക്കെ മസാജ് ചെയ്യണം. മൃദുവായി വേണം, സ്ക്രബ് ചെയ്യാന്‍. പിന്നീടിത് മുഖത്തു തന്നെ വച്ച് അര മണിക്കൂര്‍ ശേഷം കഴുകാം.
മുഖം പിന്നീട് കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ ക്രീം
മുഖം പിന്നീട് കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടാം. കറ്റാര്‍ വാഴ പോലുള്ള ക്രീം തേയ്ക്കുന്നതു നല്ലതാണ്. ഇതല്ലെങ്കില്‍ കര്‍പ്പൂരാദി ലേപം പോലുള്ള ആയുര്‍വേദ ക്രീം പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നത് കരിമാംഗല്യത്തില് നിന്നുള്ള പരിഹാരമാകും. ഇവയുടെ നിറം കുറയും. ഇവ പരക്കാനുളള സാധ്യത കുറയും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നത് കരിമാംഗല്യത്തില് നിന്നുള്ള പരിഹാരമാകും. മോതിര വിരലില്‍ ചെമ്പു മോതിരം ആരോഗ്യമാണ്…
മുഖത്തിന് നല്ല നിറം നല്കുന്ന ഒന്നു കൂടിയാണിത്
മുഖത്തിന് നല്ല നിറം നല്കുന്ന ഒന്നു കൂടിയാണിത്. സ്ക്രബര്‍ ഗുണത്താല്‍ മുഖത്തെ മൃതകോശങ്ങള്‍ നീങ്ങും. എന്നാല്‍ സ്ക്രബിംഗ്,അതായത് ഇത് ഉപയോഗിച്ചുള്ള സ്ക്രബിംഗ് ആഴ്ചയില്‍ ഒരു തവണ മാത്രം മതി. കാരണം കൂടുതല്‍ തവണ സ്ക്രബ് ചെയ്യുന്നത് ചര്‍മ കോശങ്ങള്‍ക്കു കേടാണ്. ആഴ്ചയില്‍ ഒരു തവണ ധാരാളം മതിയാകും. യാതൊരു ദോഷവും വരുത്താത്ത, തികച്ചും ശുദ്ധമായ പ്രകൃതി ദത്ത വഴിയാണിത്. ഏതു തരത്തിലെ ചര്‍മമുള്ളവര്‍ക്കും ഏറെ ഗുണകരമാണിത്. യാതൊരു ദോഷവും വരുത്താതെ തന്നെ ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്. വലിയ ചെലവില്ലാതെ ചര്‍മത്തിനു ഗുണങ്ങള്‍ നല്കുന്ന ഒരു പ്രകൃതി ദത്ത വഴിയെന്നു പറയാം. വളരെ ശുദ്ധമായ ചേരുവകളാണ് ഉപയോഗിച്ചിരിയ്ക്കുന്നതും. Also read: 5 മിനിറ്റില്‍ കുഞ്ഞിന്റെ പനി കുറയ്ക്കാം