Deepu Divakaran |
Samayam Malayalam | Updated: 14 Dec 2022, 10:36 pm
ഡൽഹി ആസിഡ് ആക്രമണത്തിൽ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റു ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഹൈലൈറ്റ്:
- ആസിഡ് ആക്രമണത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ.
- പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ.
- ഡൽഹിയിൽ ഇന്ന് രാവിലെയാണ് സംഭവം.
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ ബുധനാഴ്ച രാവിലെയാണ് വിദ്യാർഥിനിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. സഹോദരിക്കൊപ്പം സ്കൂളിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. പ്രതികളായ സച്ചിൻ, ഹർഷിത് എന്നിവർ ബൈക്കിലെത്തി വിദ്യാർഥിനിയുടെ നേർക്ക് ആസിഡ് എറിയുകയായിരുന്നു. മൂന്നാമനായ വിരേന്ദർ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സച്ചിൻ്റെ സ്കൂട്ടറും മൊബൈൽ ഫോണുമായി മറ്റൊരിടത്ത് നിലയുറപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മൂന്നു പ്രതികൾ പിടിയിലായത്.
യുദ്ധ സമയത്തു പോലും നെഹ്റു ചർച്ചയ്ക്ക് തയ്യാറായി; അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന് തരൂർ
പ്രതിയായ സച്ചിനും പെൺകുട്ടിയും തമ്മിൽ പരിചയമുണ്ടായിരുന്നു. സെപ്റ്റംബർ മാസം ഇരുവരും തെറ്റിപ്പിരിഞ്ഞു. ഇതോടെയാണ് പെൺകുട്ടിയെ ആക്രമിക്കാൻ സച്ചിൻ പദ്ധതിയിട്ടത്. പ്രതികൾ ഓൺലൈൻ വഴിയാണ് ആക്രമണത്തിനുള്ള ആസിഡ് വാങ്ങിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. സംഭവം നടന്ന ഉടൻ തന്നെ പ്രത്യേക സംഘത്തെ രൂപീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ അതിവേഗം വലയിക്കാൻ സഹായിച്ചത്.
ചൈനീസ് സൈനികരെ തല്ലിയോടിച്ച് ഇന്ത്യൻ സൈന്യം; അതിർത്തിയിൽ നിന്നുള്ള വീഡിയോ വൈറൽ
എട്ടു ശതമാനം പൊള്ളലേറ്റ വിദ്യാർഥിനി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തും കണ്ണിനുമാണ് പൊള്ളലേറ്റത്. പൊള്ളലിന്റെ വ്യാപ്തി മനസിലാക്കാൻ 72 മണിക്കൂറോളം സമയം ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ അപലപിച്ചു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തെത്തി. പച്ചക്കറി വിൽക്കുന്നതുപോലെയുള്ള ആസിഡ് വിൽപ്പന തടയണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനിടെ, ലഫ്റ്റണൻ്റ് ഗവർണർ വി കെ സക്സേന സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read Latest National News and Malayalam News
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം ചുട്ടിപ്പാറയിൽ ഒരുങ്ങുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക