തണുപ്പിച്ചെടുത്ത ടീ ബാഗ്
നമ്മള് ചായ ഉണ്ടാക്കാന്‍ എടുക്കുന്ന ടീബാഗ് ചായ ഉണ്ടാക്കിയതിന് ശേഷം കളയാതെ ഫ്രിഡ്ജില്‍ എടുത്ത് വെക്കണം. ഇത് നന്നായി തണുത്തതിന് ശേഷം ഇത് കണ്ണുകള്‍ക്ക് മുകളിലായി വെക്കാവുന്നതാണ്. കുറഞ്ഞത്, ഒരു 10-12 മിനിറ്റ് ഇത് കണ്ണില്‍ വെക്കുന്നത് നല്ലതാണ്. ഇത് ദിവസേന ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യുവാന്‍ ഇത് സഹായിക്കും.
ഇത് കണ്ണുകള്‍ക്ക് നല്ല തണുപ്പ് നല്‍കുന്നതിനും അതുപോലെ, സ്ട്രെസ്സ് കുറയ്ക്കാനും കറുത്ത പാടുകളും കണ്ണിന് ചുറ്റുമുള്ള ചീര്‍മ്മത കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
കറ്റാര്‍വാഴ
കറ്റാര്‍വാഴ മുടിയ്ക്കും അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ദിവസേന കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറ്റിയെടുക്കുന്നതിനും അതുപോലെ, ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.
മുഖത്ത് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റിയെടുക്കുന്നതിനും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന് ചുറ്റും എന്നും രാത്രി പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കുന്നതിന് സഹായിക്കും.
കറ്റാര്‍വാഴ ജെല്‍ കണ്ണിന് ചുറ്റും പുരട്ടിയതിന് ശേഷം ഒരു 5-7 മിനിറ്റ് നന്നായി മസാജ് ചെയ്ത് കൊടുക്കണം. നിങ്ങള്‍ക്ക് നന്നായി ഒട്ടുന്നത് പോലെ തോന്നുന്നുവെങ്കില്‍ കുറച്ച് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ദിവസേന ചെയ്യുന്നത് നല്ല പലം നല്കാന് സഹായിക്കും.
സാലഡ് വെള്ളരി
കിടക്കുന്നതിന് മുന്‍പ് രണ്ട് കഷ്ണം സാലഡ് വെള്ളരി എടുത്ത് അത് കണ്ണിന് മുകളില്‍ വെക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും. വെളഅളരിയിലെ നീര് വറ്റുന്നത് വരെ വെച്ചാല്‍ അത്രയും നല്ലതാണ്. കുറഞ്ഞത് ഒരു 15 മുതല്‍ 20 മിനിറ്റ് വരെ വെക്കാവുന്നതാണ്.
ഇത്തരത്തില്‍ ദിവസേന ചെയ്യുന്നതിലൂടെ കണ്ണുകളെ നന്നായി ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും അതുപോലെ, കണ്ണിലേയ്ക്കുള്ള രക്തോട്ടം കൂട്ടുന്നതിനും അത് കറുത്തപാടുകള്‍ കുറയ്ക്കാനും വളരയധികം സഹായിക്കുന്നതാണ്.
തക്കാളി നാരങ്ങാനീര്
തക്കാളിയും അതുപോലെ, നാരങ്ങ നീരും നമ്മളുടെ ചര്‍മ്മത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കുന്നതിനും തക്കാളി നാരങ്ങാനീര് വളരെയധികം സഹായിക്കുന്നുണ്ട്. ഇവ രണ്ടും മിക്സ് ചെയ്ത് കണ്ണിന് ചുറ്റും പുരട്ടാവുന്നതാണ്.
ഒരു സ്പൂണ്‍ തക്കാളി നീരും, ഒരു സ്പൂണ്‍ നാരങ്ങ നീരും നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് കണ്ണിന് ചുറ്റും പുരട്ടി 10 മിനിറ്റ് വെക്കണം. അതിനുശേഷം കഴുകി കളയാവുന്നതാണ്. തണുത്ത വെള്ളത്തില്‍ കഴുകുക. ഇത്തരത്തില്‍ ദിവസേന ചെയ്യുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കും.
റോസ്വാട്ടര്
കണ്ണുകളിലെ കറുപ്പ് മാറ്റിയെടുക്കാന്‍ റോസ് വാട്ടര്വളരെ നല്ലതാണ്. ഇതിനായി ഒരു പഞ്ഞി അല്ലെങ്കില്‍ നല്ല സോഫ്റ്റായിട്ടുള്ള കോട്ടന്‍ എടുക്കുക. ഇത് റോസ് വാട്ടറില്‍ മുക്കി കണ്ണിന് ചുറ്റും പുരട്ടാണം. അതോടൊപ്പം തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
ഇത്തരത്തില്‍ ദിവസേന ചെയ്യുകയാണെങ്കില്‍ നല്ല മാറ്റം കാണുവാന്‍ സാധിക്കും. ഇത് കണ്ണുകളെ കൂളാക്കുന്നതിനോടൊപ്പം ചര്‍മ്മത്തിന് നല്ല തിളക്കവും നല്കാന് സഹായിക്കും.
തണുപ്പിച്ച പാല്
നല്ല തണുപ്പിച്ച പാല് മുഖത്തും അതുപോലെ, ചര്‍മ്മത്തിന് ചുറ്റും പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിനും ചര്‍മ്മം നല്ല സോഫ്റ്റാക്കുന്നതിനും സഹായിക്കും. ഇത് നല്ലൊരു നാച്വറല്‍ ക്ലെന്‍സര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഇതിലെ ലാക്റ്റിക് ആസിഡ് കണ്ണിന് ചുറ്റുമുള്ള ചീര്‍മ്മത കുറയക്കുന്നതിനും മോസ്ച്വര് ചെയ്ത് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു