ദമ്മാം> 38 വർഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന നവോദയ കേന്ദ്രകമ്മിറ്റി അംഗം വിജയൻ ചെറായിക്കും കുടുംബത്തിനും നവോദയ കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നൽകി. 2005 മുതൽ നവോദയയുടെ കുടുംബവേദി മുതൽ കേന്ദ്രഎക്സിക്യൂട്ടീവ് വരെ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും വിജയിപ്പിക്കാൻ സാധിച്ചു. സംഘടനാ പ്രവർത്തന കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ആശംസ അറിയിച്ചവർ അനുസ്മരിച്ചു. ആശംസകൾക്ക് വിജയൻ ചെറായിയും ഭാര്യ ശോഭയും മറുപടി പറഞ്ഞു.
നവോദയ ജനറൽസെക്രട്ടറി റഹീം മടത്തറ ഉപഹാരം കൈമാറി. നവോദയ കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷനായിരുന്നു. നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, മോഹനൻ വെള്ളിനേഴി, രഞ്ജിത്ത് വടകര, കേന്ദ്രട്രഷറർ കൃഷ്ണകുമാർ ചവറ, കേന്ദ്രകുടുംബവേദി പ്രസിഡണ്ട് നന്ദിനി മോഹൻ, വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസ്, രശ്മി ചന്ദ്രൻ എന്നിവർ സംസാരിച്ചു. നൌഷാദ് അകൊലത്ത് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..