റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘സഫാമക്ക – കേളി മെഗാ ക്രിക്കറ്റ് 2022′ ടൂർണമെന്റിൽ സെമി, ഫൈനൽ മത്സരങ്ങൾ അടുത്ത രണ്ട് ആഴ്ചകളിൽ അരങ്ങേറും.
രണ്ടു മാസത്തോളമായി നടക്കുന്ന കേളിയുടെ പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ, റിയാദിലെ 24 പ്രമുഖ ടീമുകൾ മാറ്റുരച്ച പ്രാഥമിക ലീഗ് മത്സരങ്ങളും സൂപ്പർ 16 മത്സരങ്ങളും ക്വാർട്ടർ മത്സരങ്ങളും കഴിഞ്ഞ വാരത്തോടെ അവസാനിച്ചു. ഏഴാം വാരത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ പാരമൗണ്ട് – ഡെസേർട്ട് ഹീറോസിനെ 7 വിക്കറ്റിനും, ആഷസ് – യുവധാര അസീസിയയെ 18 റൺസിനും, മാസ്റ്റർ റിയാദ് – സിൽവർ സ്റ്റാർ റിയാദിനെ 8 വിക്കറ്റിനും, അൽ ഉഫുക് – കേരള വിസാർഡ്സിനെ 6 വിക്കറ്റിനും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.
ക്വാട്ടർ ഫൈനൽ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് ആയി ഷംസു (മാസ്റ്റേഴ്സ്), മിഥുൻ (ടീം പാരാമൗണ്ട്), ഫഹദ് മുഹമ്മദ് (ആഷസ്), വിമൽ (അൽ ഉഫുക്) എന്നിവരെ തിരഞ്ഞെടുത്തു. മഹേഷ്, അജു, അനു, ഷമീർ, ചാക്കോ, ജയണ്ണ, റെയ്ഗൻ, ഷാബി അബ്ദുൽസലാം, എന്നിവർ അമ്പയർമാരായി കളികൾ നിയന്ത്രിച്ചു.
മത്സരങ്ങളിൽ നിന്നുള്ള ദൃശ്യം
സെമി ഫൈനൽ മത്സരങ്ങളിൽ ടീം പാരാമൗണ്ട് – അൽ ഉഫുക്മായും, ആഷസ് – മാസ്റ്റേഴ്സുമായും മാറ്റുരക്കും. ഉസ്താദ് ഹോട്ടൽ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ. വാസു ഏട്ടൻ & അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റ് ഡിസംബർ 23 ന് അവസാനിക്കും. സുലൈ എം സി എ ഗ്രൗണ്ടിൽ ഡിസമ്പർ 16ന് സെമി ഫൈനൽ മത്സരങ്ങളും 23ന് ഫൈനൽ മത്സരവും, ഫൈനൽ മത്സരത്തിനു ശേഷം സമാപന ചടങ്ങുകളും നടക്കുമെന്ന് ടൂർണമെന്റ് സംഘാടക സമിതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..