Also Read: റാഷിദ് റോവറില്‍ നിന്നുള്ള ആദ്യ സന്ദേശം ലഭിച്ചതായി ദുബായ് ഭരണാധികാരി; ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നു
അതിനിടെ, ഫിഫ ലോകകപ്പ് മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്നലെ വൈകുന്നേരം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ കൂടിക്കാഴ്ച നടത്തി. മികച്ച രീതിയില്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിനെ കൂടിക്കാഴ്ചയില്‍ മാക്രോണ്‍ അഭിനന്ദിച്ചു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകള്‍ക്ക് അദ്ദേഹം വിജയം ആശംസിക്കുകയും ചെയ്തു. യോഗത്തില്‍, ഇരു രാജ്യങ്ങള്‍ക്കിടയിലെ തന്ത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും അവലോകനം ചെയ്തു. കൂടാതെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളും സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ അറിയിച്ചു.
ഇന്നലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും സംഘത്തെയും ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബാക്കിറും ചേര്‍ന്നാണ് സ്വീകരിച്ചത്. ഫ്രാന്‍സിലെ ഖത്തര്‍ അംബാസഡര്‍ ശെയ്ഖ് അലി ബിന്‍ ജാസിം അല്‍ താനി, ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഴാങ് ബാപ്റ്റിസ്റ്റ് ഫൈവ്രെ എന്നിവരും കൂടെയുണ്ടായിരുന്നു.
Read Latest Gulf News and Malayalam News
തൃശ്ശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍