ഫ്ളോറിഡയിലെ കേപ് കനാവറലിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ചയാണ് റോവര്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്പേസ് നിര്‍മ്മിച്ച ഹകുട്ടോ-ആര് മിഷന് 1 ലാന്‍ഡറിലാണ് റാഷിദ് റോവര്‍ ചന്ദ്രനിലേക്ക് തിരിച്ചത്. റോവര്‍ ലക്ഷ്യത്തിലെത്താന്‍ അഞ്ച് മാസം എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഐസ്പേസിന്റെ ലാന്‍ഡര്‍ ലിഫ്റ്റ് ഓഫ് ചെയ്ത് 35 മിനിറ്റിനുശേഷം റോക്കറ്റില്‍ നിന്ന് വേര്‍പെട്ടിരുന്നു. അതിനുശേഷം ചന്ദ്രനിലേക്ക് തനിച്ചാണ് റോവറിന്റെ യാത്രം. സ്പേസ് എക്സിന്റെ വീണ്ടും ഉപയോഗിക്കാവുന്ന ഫാല്‍ക്കണ്‍ 9 ബൂസ്റ്റര്‍, ലാന്‍ഡറിനെ ബഹിരാകാശത്ത് എത്തിച്ച് എട്ട് മിനിറ്റിനുള്ളില്‍ കമ്പനിയുടെ ഡ്രോണ്‍ കപ്പലില്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
ചന്ദ്രന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗര്‍ത്തത്തില്‍ റോവര്‍ ഇറക്കുക എന്നതാണ് ദൗത്യത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി. ചന്ദ്രോപരിതലത്തില്‍ മൃദുവായി ലാന്‍ഡുചെയ്യാന്‍ കഴിഞ്ഞാല്‍, ലാന്‍ഡര്‍ റാഷിദിനെ ഒരു റാംപില്‍ ഇറക്കിവിടും. അവര്‍ പിന്നീട് വയര്‍ലെസ് വഴി ദുബായ് കേന്ദ്രവുമായി ആശയവിനിമയം നടത്തും. ചന്ദ്രന്റെ ഉപരിതലത്തിലേക്കുമുള്ള യാത്രയില്‍ പേടകത്തെയും റോവറിനെയും സ്പസ് സെന്ററില്‍ നിന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കച്ചുവരികയാണ്.
ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതകള്‍, ഭൂമിശാസ്ത്രം, പൊടിപടലങ്ങള്‍, ഉപരിതല പ്ലാസ്മ അവസ്ഥകള്‍, ചന്ദ്രന്റെ ഫോട്ടോ ഇലക്ട്രോണ്‍ കവചം എന്നിവയാണ് റാഷിദ് റോവര്‍ പഠിക്കുക. ദൗത്യം ഒരു ചാന്ദ്ര ദിനം അല്ലെങ്കില്‍ 14 ഭൗമദിനങ്ങള്‍ നീണ്ടുനില്‍ക്കും. താപനില 183 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്ന 14 ദിവസങ്ങളിലും റോവറിന് ചാന്ദ്ര രാത്രിയെ അതിജീവിക്കാന്‍ കഴിയുമെന്നും സംഘം പ്രതീക്ഷിക്കുന്നു. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമാണ് യുഎഇയുടേത്.
Read Latest Gulf News and Malayalam News
തൃശ്ശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍