Also Read : ആസിഡ് വാങ്ങിയത് ഓൺലൈനിൽ നിന്ന്; പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികളുടെ ശ്രമം; 17 കാരിക്ക് എട്ട് ശതമാനം പൊള്ളൽ
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മുസ്ലീം മഹാസഭയാണ് ഇത്തരത്തിൽ വിചിത്രമായ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഡി ജെ സംഗീതവും ബാൻഡ് മേളവുമുള്ള വിവാഹചടങ്ങുകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് പുരോഹിതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിവാഹങ്ങൾക്കായി പണം ധൂർത്തടിക്കുന്നതിനേയും മുസ്ലീം മഹാ സഭ വിമർശിക്കുന്നുണ്ട്.
വിവാഹം ലളിതമായി മാത്രമാണ് നടത്തേണ്ടത് ഒന്നാണെന്നും ഇതിന്റെ സഹായത്തിനായി പുരോഹിതരുടെ സഹകരണം അഭ്യർത്ഥിച്ച് സംഘടന പ്രസ്താവന ഇറക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read : യുദ്ധ സമയത്തു പോലും നെഹ്റു ചർച്ചയ്ക്ക് തയ്യാറായി; അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന് തരൂർ
ഇതിന് പുറമെ, വിവാഹത്തിന് വേണ്ടി പണം ചെലവാക്കുന്നതിനേയും സംഘടനയുടെ വാർത്താക്കുറിപ്പിലൂടെ എതിർക്കുന്നുണ്ട്.
ഭാവിയിൽ കുടുംബത്തിന്റെ കൈയ്യിൽ നിന്നും വിവാഹ പരിപാടികളിൽ ഡി ജെ സംസ്കാരം ഉണ്ടാകില്ലെന്ന് കാണിച്ചുള്ള രേഖാമൂലമുള്ള ധാരണപത്രവും വാങ്ങണമെന്നും നിർദ്ദേശമുണ്ട്.
നൃത്തം, ഉച്ചത്തിൽ സംഗീതം വയ്ക്കുന്നത്, വെടിക്കെട്ട് പോലുള്ള ഇസ്ലാമിക വിരുദ്ധമായ രീതികൾ വിവാത്തിൽ നിന്നും ഒഴിവാക്കണമെന്ന് ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലുള്ള ഒരു കൂട്ടം മുസ്ലീം പണ്ഡിതർ നിർദ്ദേശിച്ചതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ദികാത്തിന് പുറത്തുള്ള ഇത്തരം പ്രവർത്തികൾക്ക് പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം.
ഇത്തരത്തിലുള്ള പ്രവൃത്തികൾ എല്ലാം ഇസ്ലാമിന് വിരുദ്ധമാണെന്നാണ് സിബിലിബാദി ജമാ മസ്ജിദ് ഇമാം മൗലാന മസൂദ് അക്തർ വ്യക്തമാക്കിയിരുന്നു. ഈ പ്രവൃത്തികൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ഇമാം പറയുന്നു.
Read Latest National News and Malayalam News
തൃശ്ശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍