കൊച്ചി
ആഗോള ഓഹരിവിപണിയിലെ പ്രതികൂലാവസ്ഥയിൽ ഇന്ത്യൻ വിപണിയും നഷ്ടത്തിലേക്ക് നീങ്ങി. വ്യാഴാഴ്‌ച ബിഎസ്ഇ സെൻസെക്സ് 1.40 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.32 ശതമാനവും താഴ്ന്നു. സെൻസെക്സ് 878.88 പോയിന്റ് നഷ്ടത്തിൽ 61799.03ലും നിഫ്റ്റി 245.40 പോയിന്റ് നഷ്ടത്തിൽ 18414.90ലും വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡ് റിസർവ് തുടർച്ചയായി ഏഴാംതവണയും പലിശനിരക്ക് കൂട്ടിയതും ഇനിയും കൂട്ടുമെന്ന് വ്യക്തമാക്കിയതുമാണ് ആഗോളവിപണിയെ ബാധിച്ചത്.
ബിഎസ്ഇ ഐടി സൂചിക 2.06 ശതമാനം നഷ്ടം രേഖപ്പെടുത്തി. ബാങ്ക് 1.18 ശതമാനവും മെറ്റൽ 1.82 ശതമാനവും താഴ്ന്നു. ടെക് മഹീന്ദ്ര ഓഹരിയാണ് ഏറ്റവും നഷ്ടം നേരിട്ടത് (3.98 ശതമാനം). ഇൻഫോസിസ് 2.59 ശതമാനവും ടൈറ്റാൻ കമ്പനി 2.57 ശതമാനവും നഷ്ടത്തിലായി. എച്ച്ഡിഎഫ്സി (2.07), ഐടിസി (1.87), എച്ച്ഡിഎഫ്സി ബാങ്ക് (1.86), ടാറ്റാ സ്റ്റീൽ (1.81), ടിസിഎസ് (1.79), എസ്ബിഐ (1.61), റിലയൻസ് (1.38), പവർഗ്രിഡ് കോർപറേഷൻ (1.30) തുടങ്ങിയവയും നഷ്ടം നേരിട്ടു. സൺഫാർമ, എൻടിപിസി ഓഹരികൾ നേട്ടമുണ്ടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..