ചുളിവുകള്‍ നീക്കാനും
ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കാനുമുള്ള നല്ലൊരു വഴിയാണിത്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. മുഖത്തെ ചുളിവുകള്‍, വരകള്‍ എന്നിവയെ അകറ്റി നിര്‍ത്താനും അകാല വാര്‍ദ്ധക്യം തടയാനുമുള്ള വഴിയാണ് ബദാം -പാല് മിശ്രിതം.ബദാമിലെ വൈറ്റമിന്‍ ഇ ചര്‍മത്തിലേയ്ക്ക് ഇറങ്ങി കോശങ്ങള്‍ക്ക് അകാലവാര്‍ദ്ധക്യം നല്കുന്ന ദോഷങ്ങള്‍ നീക്കുന്നു. പാലിനും ഇതേ കഴിവുണ്ട്. പാല് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു.
ചര്‍മത്തിന് സ്വാഭാവിക സ്ക്രബിംഗ്
ചര്‍മത്തിന് സ്വാഭാവിക സ്ക്രബിംഗ് ഗുണം നല്കുന്ന ഒന്നാണിത്. സ്ക്രബറായി പാല്, ബദാം ഉപയോഗിയ്ക്കാം. ഇതിനായി അല്പം തെരുതെരുപ്പായി ബദാം പാലില്‍ അരച്ചു ചേര്‍ക്കണം എന്നു മാത്രം. ചര്‍മ കോശങ്ങള്‍ക്ക് കേടു വരുത്താതെ തന്നെ സ്ക്രബിംഗ് ഗുണം നല്‍കുകയും ചെയ്യുന്നു. സ്ക്രബിംഗിലൂടെ ചര്‍മം കൂടുതല്‍ വരളാതിരിയ്ക്കാന്‍ പാല് സഹായിക്കുന്നു. ചര്‍മം മൃദുവാക്കാന്‍ ഈ സ്ക്രബ് സഹായിക്കും. ചര്‍മം മൃദുവാക്കാന്‍ ഈ സ്ക്രബ് സഹായിക്കും.
മുഖത്തിന് തിളക്കം നല്കാന്
മുഖത്തിന് തിളക്കം നല്കാന് സഹായിക്കുന്ന പ്രത്യേക ബദാം മാസ്ക് തയ്യാറാക്കാം. ഇതിനായി പാലില്‍ ബദാം പൊടിച്ചത് ചേര്‍ത്തിളക്കുക. ഇത് കട്ടിയുള്ള പേസ്റ്റുണ്ടാക്കി ഇളം ചൂടോടെ മുഖത്ത് പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ പതിയെ സ്ക്രബ് ചെയ്ത് കഴുകാം. ഇളം ചൂടുവെള്ളത്തില്‍ വേണം, ഇത് കഴുകാന്‍. മുഖത്തിന് തിളക്കം നല്കാന് ഇത് സഹായിക്കുന്നു. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് ഏറെ ഗുണകരമാണ്.
നല്ല ടോണര്‍ ഗുണം
വരണ്ട മുഖമുള്ളവര്‍ക്കും ഉപയോഗിയ്ക്കാവുന്ന സ്വാഭാവിക ഫേസ് പായ്ക്കാണിത്. ഇതില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് മുഖക്കുരുവുള്ളവര്‍ക്ക് ചെയ്യാവുന്ന ഒന്നാണ്. ഇതില്‍ തേന്‍ ചേര്‍ത്ത് വരണ്ട മുഖമുള്ളവര്‍ക്ക് ഉപയോഗിയ്ക്കുന്നതും ഗുണകരമാണ്. കറ്റാര്‍ വാഴ ജെല്ലും ഇതില്‍ വേണമെങ്കില്‍ ചേര്‍ക്കാം. ചര്‍മത്തിന് നല്ല ടോണര്‍ ഗുണം നല്കുന്ന, നല്ല നിറം നല്കുന്ന ഒന്നാണ് ബദാം-പാല് ഫേസ് പായ്ക്ക്.