ബസ് മാര്‍ഗം ഒമാനിലേക്ക് പോയി തിരികെ വരാം
വിസ പുതുക്കുന്നതിനായി യുഎഇയില്‍ നിന്ന് ബസ് മാര്‍ഗം ഒമാനിലേക്ക് പോയി തിരികെ വരാമെന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇയില്‍ നിന്ന് പുറത്തുകടന്ന ശേഷം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുകയും അത് ലഭിക്കന്ന മുറയ്ക്ക് തിരികെ പ്രവേശിക്കുകയും ചെയ്യാം. ടൂറിസ്റ്റ് വിസ പുതുക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗവും ഇതാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഒമാനിലേക്ക് പ്രവേശിക്കാനും ആളുകള്‍ക്ക് വിസ ആവശ്യമാണ്. അത് പ്രോസസ്സ് ചെയ്യാന്‍ ചുരുങ്ങിയത് രണ്ടു ദിവസമെടുക്കും. സാധാരണ ഗതിയില്‍ അപേക്ഷിക്കുന്ന ദിവസം തന്നെ യുഎഇ വിസ ലഭിക്കുമെന്നതിനാല്‍ ഒമാനിലെത്തിയ ദിവസം തന്നെ തിരികെ മടങ്ങാനും സാധിക്കും. ഒമാനിലേക്ക് ബസ് മാര്‍ഗം പോയി വരാന്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കും.
നിലവില്‍ ദുബായില്‍ നിന്ന് എക്സിറ്റ് ഇല്ലാതെ വിസ പുതുക്കാം
നിലവില്‍ രാജ്യത്തിന് പുറത്തു പോവാതെ യുഎഇ ടൂറിസ്റ്റ് വിസ പുതുക്കാന്‍ ദുബായില്‍ നിന്ന് വിസ പുതുക്കുന്നതിലൂടെ കഴിയുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഡിസംബര്‍ 13 മുതല്‍ തന്നെ യുഎഇ, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിബന്ധന നിലവില്‍ വന്നു കഴിഞ്ഞെങ്കിലും ദുബായില്‍ ഇനിയും അത് പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ദുബായ് ഇമിഗ്രേഷന്‍ അതിന്റെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വരെ മാത്രമേ ഇത് സാധ്യമാവൂ. അതുവരെ രാജ്യത്ത് നിന്ന് പുറത്തുപോവാതെ തന്നെ ദുബായില്‍ വച്ച് വിസ പുതുക്കാന്‍ കഴിയും. ലഭ്യമാകൂ,’ ബാബു പറഞ്ഞു. മൂന്നാമത്തെ മാര്‍ഗം രാജ്യത്തെ എയര്‍പോര്‍ട്ട് വഴി അയല്‍ രാജ്യത്തെ എയര്‍പോര്‍ട്ട് വരെ പോയ ശേഷം അടുത്ത വിമാനത്തില്‍ തന്നെ യുഎഇയിലേക്ക് മടങ്ങുക എന്നതാണ്. ഇതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മതിയാവും. ജിസിസിയിലെ ഏത് രാജ്യത്തേക്കും ഈ രീതിയില്‍ പോയി വിസ പുതുക്കിയ ശേഷം തിരികെ വരാം. ഏറ്റവും എളുപ്പമുള്ള വഴി ഇതാണെങ്കിലും ബസ് യാത്രയേക്കാള്‍ ചെലവ് കൂടും എന്ന പ്രശ്നമുണ്ട്.
മറ്റ് വിസ ഓപ്ഷനുകളും ധാരാളം
അതേസമയം, യുഎഇയില്‍ കൂടുതല്‍ കാലം താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസിറ്റ് വിസകള്‍ക്കു പകരം നിരവധി റെസിഡന്‍സി വിസ ഓപ്ഷനുകള്‍ ലഭ്യമാണെന്നും ഈ മേഖലയിലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നു. രണ്ടു വര്‍ഷത്തെ കാലാവധിയുള്ള സാധാരണ റെസിഡന്‍സ് വിസകള്‍ക്കു പുറമെ, ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍, വര്‍ക്ക് ഫ്രം ഹോം വിസകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സാധ്യതകള്‍ നിലവില്‍ യുഎഇയില്‍ ലഭ്യമാണ്. അതിനാല്‍, ആളുകള്‍ക്ക് അവരുടെ സന്ദര്‍ശന വിസകള്‍ നീട്ടേണ്ട ആവശ്യം ശരിക്കും വരുന്നില്ലെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പക്ഷം. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് യുഎഇ ടൂറിസ് വിസ ആവിഷ്ക്കരിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിസ നീട്ടേണ്ടിവരാറുള്ളൂ.