Sumayya P | Lipi | Updated: 09 Jul 2021, 10:36:00 AM
പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് കൂടി രണ്ട് ദിവസത്തിനകം ഈ കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിക്കും
ഹൈലൈറ്റ്:
- വാക്സിനുകളുടെ കൂട്ടത്തില്‍ ജോണ്സണ് ആന്റ് ജോണ്‍സനും ഉടന്‍ ഉള്‍പ്പെടുത്തിയേക്കും
- ഒക്ടോബറോട് കൂടി രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന് ലഭ്യമാവും
Also Read: ദുബായ് എക്സ്പോ; ഇന്ത്യന്‍ പവലിയന് അടുത്ത മാസത്തോടെ സജ്ജമാവും
മാസ്ക്ക് നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ കുറച്ച് കാലം കൂടി തുടരേണ്ടി വരും. ജനങ്ങളില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ മാസ്ക്ക് ഒഴിവാക്കാനാവൂ. വ്യാപാര വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കു വേണ്ടിയുള്ള വാക്സിനേഷന് സെന്റര്‍ താല്‍ക്കാലികമായി അടച്ചത് അപ്പോയിന്മെന്റ് സംബന്ധിച്ച ചട്ടങ്ങള്‍ ചിലര്‍ പാലിക്കാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് കൂടി രണ്ട് ദിവസത്തിനകം ഈ കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അല്‍ ഖാല്‍ അറിയിച്ചു.
ഖത്തറില്‍ നല്കുന്ന വാക്സിനുകളുടെ കൂട്ടത്തില്‍ ജോണ്സണ് ആന്റ് ജോണ്‍സനും ഉടന്‍ ഉള്‍പ്പെടുത്തിയേക്കും. ആസ്ട്രസെനെക്ക വാക്സിന് ചുരുങ്ങിയ തോതില്‍ ഈയിടെ നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ ഡോസുകള്‍ ഉടനെയെത്തും. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് എടുത്ത് വന്നവര്‍ക്ക് രണ്ടാം ഡോസ് ആയി അസ്ട്രസെനകയാണ് ഖത്തറില്‍ നല്‍കുന്നത്.
കറുകപുത്തൂര്‍ പീഡനം: 3 പ്രതികളും അറസ്റ്റില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar may give covid19 vaccine to children below 12
Malayalam News from malayalam.samayam.com, TIL Network