കൊളസ്ട്രോള്‍
ഹൃദയത്തിലെ ബ്ലോക്ക് നീക്കാന്‍ മെഡിക്കല്‍ സംബന്ധമായ വഴികള്‍ ഏറെയുണ്ട്. ഇതല്ലാതെ ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തുക, കൊളസ്ട്രോള്‍ അധികം ആകാതെ സൂക്ഷിയ്ക്കുക എന്നതാണ് നമുക്കു ചെയ്യാവുന്നത്. ഇതിനായി സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് മുരിങ്ങയില! നാട്ടിന്‍പുറത്തെ തൊടികളില്‍ ധാരാളമായി കണ്ടു വരുന്ന മുരിങ്ങയില ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉറപ്പു നല്കുന്ന ഒന്നാണ്. ധാരാളം വൈറ്റമിനുകളും നാരുകളുമെല്ലാമടങ്ങിയ ഇത് രക്തശുദ്ധിയ്ക്ക് ആയുര്‍വേദം ഉറപ്പു നല്കുന്ന ഒന്നു കൂടിയാണ്.
മുരിങ്ങയില
ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുളള ഒന്നാണ് മുരിങ്ങയില. ഇത് ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ ഹൃദയാരോഗ്യത്തിന് ദോഷകരമായ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്, വയറിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം തന്നെ ഏറെ നല്ലതാണ് ഇത്. ഇതിലെ നാരുകള്‍ ശരീരത്തിന് ക്ലീനിംഗ് ഗുണം നല്കുന്ന ഒന്നാണ്. രക്തധമനികിളിലെ കൊഴുപ്പു മാത്രമല്ല, ശരീരത്തിലെ ആകെയുള്ള കൊഴുപ്പ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇതും ശരീരത്തിലെ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നു.
മുരിങ്ങയിലയും ചൂടുചോറും
മുരിങ്ങയില കൊണ്ട് കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമുണ്ട്. ഇതിനായി നമുക്കൊരു മണ്‍പാത്രം വേണം. മുരിങ്ങയില ഒരു പിടി നല്ലതു പോലെ കഴുകി വൃത്തിയാക്കണം. ഇത് മണ്‍പാത്രത്തില്‍ ഇടുക. ഇതിനു മുകളിലേയ്ക്ക് നല്ല ചൂടുള്ള ചോറിടണം. പിന്നീട് ഒരു 10 മിനിറ്റു ശേഷം ഈ ചോറു കഴിയ്ക്കാം. ഇഷ്ടമുള്ള കറികള്‍ കൂട്ടി കഴിയ്ക്കാം. നോണ്‍ വെജ് ഒഴിവാക്കണം. ഇത് അടുപ്പിച്ച് അഞ്ചു ദിവസം ഇതേ രീതിയില്‍ കഴിയ്ക്കണം. ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഉച്ചയ്ക്ക് ഈ സമയത്ത് ഊണെങ്കില്‍ തടി കൂടും….
ക്ലീനിംഗ്
ശരീരത്തില്‍ നിന്നും വിഷം വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പണ്ടെല്ലാം തൊടിയില്‍ കിണറിന് സമീപത്തായി മുരിങ്ങ വച്ചു പിടിപ്പിച്ചതിനു പുറകിലെ ഒരു വിശ്വാസം ഇതായിരുന്നു. വെള്ളത്തിലെ വിഷം മുരിങ്ങ വലിച്ചെടുക്കുമെന്നൊരു വിശ്വാസവും ഇതിനു പുറകിലുണ്ടായിരുന്നു. ഇതിനാല്‍ തന്നെ ശരീരത്തിലെ കിഡ്നി, ലിവര്‍ ആരോഗ്യത്തിന് മികച്ചതു കൂടിയാണ് മുരിങ്ങയില. ഇവയിലെ അഴുക്കുകള്‍ നീക്കം ചെയ്ത് ക്ലീനിംഗ് ജോലി എളുപ്പമാക്കും. ശരീരത്തില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന അവയവങ്ങളാണ് കിഡ്നിയും ലിവറുമെല്ലാം. ഇതിനെ ക്ലീന്‍ ചെയ്യാന്‍ മുരിങ്ങയില നല്ലതാണ്. ഇതു പോലെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പും ഇതു നീക്കുന്നു.
പ്രമേഹത്തിനും
ബിപി കുറയ്ക്കാനും മുരിങ്ങയില നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തിന് ഗുണം നല്കുന്നു. സ്ത്രീകളിലെ യൂട്രസ് ആരോഗ്യത്തിന് മികച്ചതാണ് ഇത്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ വൈറ്റമിന്‍ എ ഏറെ നല്ലതാണ്. വിളര്‍ച്ചയ്ക്കുളള മരുന്നുമാണിത്. ഇതിനു പുറമെ ചര്‍മാരോഗ്യത്തിനും മുടി വളരാനുമെല്ലാം മുരിങ്ങയില നല്ലൊരു മരുന്നാണ്. പ്രമേഹത്തിനും ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലൊരു മരുന്നാണ്. സ്ത്രീ പുരുഷ വന്ധ്യതയ്ക്കും ലൈംഗിക ശക്തിയ്ക്കുമുള്ള മരുന്നു കൂടിയാണ് മുരിങ്ങയില. Also read: മുഖത്ത് 7 ദിവസം അടുപ്പിച്ച് നെല്ലിക്കാനീരു പുരട്ടി നോക്കൂ