ഫ്രാന്‍സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തായതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന റോബര്‍ട്ട്സ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിന്റെയും വെയില്‍സ് ടീമിന്റെയും മല്‍സരങ്ങള്‍ക്ക് പൊതുവെ കനത്ത സുരക്ഷയാണ് സംഘാടകര്‍ ഒരുക്കാറുള്ളത്. ഖത്തറിലും ഇവരെ നിയന്ത്രിക്കുന്നതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച ബ്രിട്ടീഷ് സുരക്ഷാ സംഘം എത്തിയിരുന്നു. എന്നിരുന്നാലും ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. റഷ്യയില്‍ നടന്ന 2018ലെ ഫിഫ ലോകകപ്പില്‍ മൂന്ന് ബ്രിട്ടീഷ് ആരാധകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെയോ വെയില്‍സിന്റെയോ ഒരു ആരാധകനെ പോലും ഖത്തറില്‍ വച്ച് അറസ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും ഇത് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള ഏത് ലോകകപ്പിലും എത്ര സുരക്ഷ ഒരുക്കിയാലും ഏതാനും ബ്രിട്ടീഷ് ആരാധകര്‍ അറസ്റ്റ് ചെയ്യപ്പെടാറുണ്ടെന്നും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടാത്ത അവസ്ഥ ഇതാദ്യമാണെന്നും അത് വളരെ അദ്ഭുതകരമായി തോന്നുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഖത്തറില്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ആരാധകരുടെ പെരുമാറ്റം തികച്ചും മാതൃകാപരമായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് റോബര്‍ട്ട് പറഞ്ഞു. തങ്ങളുടെ മല്‍സരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖത്തറിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷ്, വെയില്‍സ് ആരാധകരെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാാന് വകനല്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോം ടീമിന്റെ മാത്രമല്ല, എല്ലാ മല്‍സരങ്ങളിലെയും അന്തരീക്ഷം വികാരനിര്‍ഭരവും എന്നാല്‍ സൗഹൃദപരവുമായിരുന്നു. നാട്ടില്‍ നടക്കുന്ന മത്സരങ്ങളിലും ഈ മാതൃകാപെരുമാറ്റം ആരാധകര്‍ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിച്ച എല്ലാ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഖത്തറില്‍ സ്റ്റേഡിയങ്ങള്‍ക്കു പുറത്ത് മദ്യ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഫിഫയുടെ നടപടി, മത്സരങ്ങളെ സുരക്ഷിതവും സ്ത്രീ സൗഹദവുമാക്കുന്നതില് വലിയ പങ്കുവഹിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Latest Gulf News and Malayalam News
കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു