Also Read: ‘ഒളിച്ചോടിയ’ പ്രവാസിയുടെ ഹുറൂബ് മാറ്റാന്‍ 15 ദിവസം സമയം; പുതിയ നിര്‍ദ്ദേശവുമായി സൗദി മന്ത്രാലയം, മറ്റു നിർദ്ദേശങ്ങൾ
ഈ മഹത്തായ ബഹുമതിക്ക് അര്‍ഹനാവുന്നത് എനിക്ക് വളരെ സന്തോഷവും പദവിയും നല്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാന്ത്രിക ശക്തിയുള്ളതാണ് ഈ റെക്കോര്‍ഡ്. അടുത്ത ദിവസം ഉറങ്ങി ഉണരുമ്പോഴേക്കും നിങ്ങളെ അത് പ്രശസ്തനാക്കും- അഫ്ഷിന് പറഞ്ഞു. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അഫ്ഷിന്റെ ജീവിതം പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. അഫ്ഷിന് രണ്ട് വയസ്സുള്ളപ്പോഴാണ് കുട്ടിക്ക് വളര്ച്ചിയുണ്ടാവില്ലെന്ന് മാതാപിതാക്കള്‍ അറിയുന്നത്. പിന്നീട് ചികില്‍സകളുടെ കാലമായിരുന്നു. പക്ഷെ, ഉയരം മാത്രം കൂടിയില്ല.
ജനിക്കുമ്പോള്‍ അഫ്ഷിന്റെ ഭാരം വെറും 700 കിലോഗ്രാം ആയിരുന്നുവെന്ന് അമ്മ ഖാത്തൂന് പറഞ്ഞു. ‘അവന്റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു, ഇത് ഞങ്ങളെ അസ്വസ്ഥരാക്കി. മകന്റെ ഈ അവസ്ഥയില്‍ നിരാശയുണ്ടായിരുന്നെങ്കിലും ഒരു മകനെ നല്കിയ ദൈവത്തിന് നന്ദിയുള്ളവരാണ് ഞങ്ങള്‍’. അഫ്ഷിന് ജനിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ഗര്‍ഭം അലസിപ്പോയ ഖാത്തൂന് പറഞ്ഞു. ഇതൊരു ജനിതക രോഗമാണെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞു. പതിവായി അഫ്ഷിനെ പരിശോധനയ്ക്ക് പോകേണ്ടതുണ്ടായിരുന്നു. ഓരോ മിനിറ്റിലും കണ്ണു തെറ്റാതെ അവനെ നിരീക്ഷിക്കണമായിരുന്നുവെന്നും ഗ്രാമത്തിലെ ഫ്രൂട്ട് ഫാമുകളില്‍ ജോലി ചെയ്യുന്ന ഖാത്തൂന് പറഞ്ഞു. ഭര്‍ത്താവ് ഇസ്മായിലാവട്ടെ നാട്ടില്‍ ഒരു നിര്‍മ്മാണ തൊഴിലാളിയാണ്. കുട്ടിയെ പരിപാലിക്കാന്‍ ഞങ്ങളുടെ ജോലി സമയം നിയന്ത്രിക്കേണ്ടതുണ്ടായിരുന്നു. അമ്മ ജോലിസ്ഥലത്ത് ആയിരിക്കുമ്പോള്‍ അച്ചന് കൂടെയിരിക്കും. ചിലപ്പോള്‍ ജോലി സ്ഥലത്തേക്ക് അവനെയും ചുമന്ന് പോവും- പിചാവ് ഇസ്മയില്‍ പറഞ്ഞു.
പ്രത്യേക പരിചരണം ആവശ്യമായതിനാല്‍ സ്കൂള്‍ പഠനവും വഴിമുട്ടിയിരുന്നു. എന്നാല്‍ ബന്ധുക്കളൊക്കെ ചേര്‍ന്ന് അഫ്ഷിന് പ്രത്യേക ക്ലാസുകള്‍ നല്കി. നിലവില്‍ അഫ്ഷിന് കുര്‍ദിഷും പേര്‍ഷ്യനും നന്നായി കൈകാര്യം ചെയ്യും. ജന്മനാട്ടില് വളരെ ജനപ്രിയനാണ് അഫ്ഷിന്. ‘ഞാന്‍ എവിടെ പോയാലും ആളുകള്‍ എന്നെ അഭിനന്ദിക്കും. എന്റെ അയല്പക്കത്തും ഞാന്‍ യാത്ര ചെയ്യുന്നിടത്തും എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു’- അഫ്ഷിന് പറഞ്ഞു. ആളുകള്‍ തനിക്കൊപ്പമുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുകയും എന്നെ ടാഗ് ചെയ്യുകയും ചെയ്തുകൊണ്ട് പലരും തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാക്കിയെന്ന് ഇദ്ദേഹം പറയുന്നു. അടുത്തിടെ സുഹൃത്ത് തനിക്ക് ഒരു ഫോണ്‍ സമ്മാനിച്ചു. എന്നാല്‍ ഭാരക്കൂടുതല്‍ കാരണം അധിക നേരം അത് ഉപയോഗിക്കുക പ്രയാസമാണെന്ന് അഫ്ഷിന് പറഞ്ഞു.
ഒഴിവുസമയങ്ങളില്‍ ഇന്റര്‍നെറ്റിലൂടെ പഠിക്കാനും അറിവ് നേടാനും ശ്രമിക്കുകയാണ് അഫ്ഷിന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ കൈപ്പത്തിയില്‍ ഞാന്‍ ഒതുങ്ങിയേക്കാമെന്ന് റെക്കോര്‍ഡ് സ്വീകരിച്ചു കൊണ്ട് അഫ്ഷിന് തമാശയായി പറഞ്ഞു. മാതാപിതാക്കളുടെ ജീവിതഭാരം ലഘൂകരിക്കുകയെന്നതാണ് തന്റെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ആഗോള അംഗീകാരം തന്നെ സഹായിച്ചേക്കാമെന്ന പ്രതീക്ഷയുണ്ട്. മാതാപിതാക്കള്‍ തനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെ സന്തോഷിപ്പിക്കാനും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനുമാണ് തന്റെ അഭിലാഷമെന്നും അഫ്ഷിന് പറഞ്ഞു.
വലിയ ഫുട്ബോള്‍ ആരാധകന് കൂടിയാണ് അഫ്ഷിന്. മെസ്സിയുടെ കടുത്ത ആരാധകനാണെങ്കിലും ഫ്രാന്‍സ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. റൊണാള്‍ഡോ, അലി ദായി, മെസ്സി തുടങ്ങിയവരാണ് തന്റെ ആരാധനാ പാത്രങ്ങള്‍. ഫ്രാന്‍സിന്റെ നിലവിലെ കളിവച്ച് അവര്‍ കപ്പ് ഉയര്‍ത്തുമെന്ന് ഉറപ്പാണെന്നും അഫ്ഷിന് പറഞ്ഞു.
Read Latest Gulf News and Malayalam News
മികച്ച പ്രതികരണം നേടി അവതാർ 2 | avatar 2 | james cameron |