ബെംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി കർണാടക സ്റ്റേറ്റ് ആർടിസി .
കർണാടക ആർടിസി ബസുകൾ. PHOTO: TOI
ഹൈലൈറ്റ്:
- കർണാടക കേരളത്തിലേക്കുള്ള ബസ് സർവീസ് ആരംഭിക്കുന്നു
- രണ്ട് മാസമായി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്
- യാത്ര കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
ജൂലൈ 5 മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് ബസ് സർവീസ് പുനഃരാരംഭിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ബെംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ പുനഃരാരംഭിക്കാനാണ് കർണാടക ആർടിസി തയ്യാറെടുക്കുന്നത്.
കെഎസ്ആർടിസിയുടെ ബെംഗ്ലരു സർവീസുകൾ ഞായറാഴ്ച മുതൽ; യാത്ര ചെയ്യാൻ വേണ്ടത് എന്തെല്ലാം? നിർദേശങ്ങൾ
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം യാത്ര നടത്തേണ്ടത്. 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ യാത്രക്കാർ കൈയിൽ കരുതണം.
വിദ്യാർഥികളോ ബിസിനസ് ആവശ്യത്തിനോ മറ്റോ ആയി ദിവസേന കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ ആർടി പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. ഈ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഇത്തരക്കാർ യാത്രാ വേളയിൽ കൈയ്യി കരുതേണ്ടത്. മാസ്ക്, സാനിറ്റൈസർ ഉപയോഗം, ശാരീരികാകലം തുടങ്ങിയവയെല്ലാം അന്തർ സംസ്ഥാന യാത്രക്കാർ നിർബന്ധമായി പാലിച്ചിരിക്കണം.
സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്ക് കൂടി സിക വൈറസ്
നേരത്തെ കെഎസ്ആർടിസി ബെംഗളൂരുവിലേക്കുള്ള സർവീസ് ആരംഭിക്കാൻ തീരുമാനിച്ചെന്ന വാർത്തയും പുറത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്കുള്ള സർവീസുകൾ ഞായർ (11-07-2021) വൈകുന്നേരം മുതലും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സർവീസുകൾ തിങ്കളാഴ്ച (12-07-2021) മുതലും ആരംഭിക്കും. യാത്ര ചെയ്യുന്നവർ വ്യക്തമായ രേഖകൾ കൈവശം സൂക്ഷിക്കണമെന്നായിരുന്നു കേരളാ ആർടിസി വ്യക്തമാക്കിയത്.
കെഎസ്ആര്‍ടിസി ബസിൽ ഇനി ചായയും കാപ്പിയും കിട്ടും!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : karnataka set to resume inter-state bus services to kerala
Malayalam News from malayalam.samayam.com, TIL Network