ഹൈലൈറ്റ്:
- കബളിപ്പിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് രേഷ്മ
- വര്‍ക്കലയ്ക്ക് പോയിരുന്നുവെന്നും വെളിപ്പെടുത്തൽ
- രേഷ്മയെ ചോദ്യം ചെയ്ത് പോലീസ്
അനന്തു എന്ന പേരിൽ രേഷ്മയെ ഫോണിലൂടെ കബളിപ്പിച്ചിരുന്നത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്നാണ് പോലീസ് പറയുന്നത്. സമൂഹമാധ്യമത്തിലെ വ്യാജ ആൺസുഹൃത്തിനു വേണ്ടിയായിരുന്നു രേഷ്മ താൻ പ്രസവിച്ച നവജാതശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ആര്യയും ഗ്രീഷ്മയും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read: കൊവിഡ് കേസുകള്‍ 40,000ത്തിന് മുകളില്‍ തന്നെ; 911 മരണം
ഒരിക്കൽ ‘അനന്തു’വിനെ കാണാനായി താൻ വര്‍ക്കലയ്ക്ക് പോയിരുന്നുവെന്നും എന്നാൽ കാണാൻ കഴിഞ്ഞില്ലെന്നും രേഷ്മ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവതികള്‍ ഒന്നര വര്‍ഷത്തിലേറെ ബാങ്ക് ഉദ്യോഗസ്ഥനായ അനന്തു എന്ന പേരിൽ ഫേസ്ബുക്കിലൂടെ യുവതിയുമായി ചാറ്റ് ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ആര്യ ഭര്‍ത്താവിൻ്റെ അമ്മയോടും ഗ്രീഷ്മ ഒരു സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ ചാറ്റിൻ്റെ വിശദാംശങ്ങള്‍ പോലീസ് ഫേസ്ബുക്കിനോടു തേടിയിട്ടുണ്ട്.
Also Read: പാലാ വോട്ട് ചോർച്ചയിലും അമ്പലപ്പുഴയിലും നടപടി ഉണ്ടാകുമോ? സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും
ജനുവരി അഞ്ചിനായിരുന്നു കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റബര്‍ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്. പൊക്കിള്‍കൊടി പോലും വേര്പെടുത്താതിരുന്ന കുഞ്ഞിൻ്റെ മൂക്കിലും വായിലും കരിയില കയറി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉടൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് രേഷ്മ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കറുകപുത്തൂര്‍ പീഡനം: 3 പ്രതികളും അറസ്റ്റില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : once went to varkala to meet fake online boyfriend kollam infant murder accused reshma tells police
Malayalam News from malayalam.samayam.com, TIL Network