കൊച്ചി : 14 വർഷങ്ങൾക്കു മുൻപ് വിവാഹബന്ധം വേർപിരിഞ്ഞു പോയ ഒരു ഭാര്യയും, ഭർത്താവും വീണ്ടും ഒരുമിക്കുന്ന, കാഞ്ഞിരപ്പള്ളിക്കാരൻ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും യഥാർത്ഥ ജീവിത കഥ. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി യൂ ട്യൂബിൽ ഫെയ്ത് ടുഡേ ചാനലിലൂടെ പ്രേക്ഷകരിലെത്തി. ഡോ. പി ജി വര്‍ഗ്ഗീസ് നേതൃത്വം നൽകി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യൻ ഇവാൻജെലിക്കൽ ടീം (IET) ന്റെ ഫെയ്ത് ടുഡേ ആണ് ചിത്രത്തിന്റെ നിർമ്മാണം.
മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനും ആഡ് ഫിലിം മേക്കറുമായ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ് 2 ഫിലിംസ് ആണ് ഫെയ്ത് ടുഡേയ്ക്ക് വേണ്ടി ചിത്രം ഒരുക്കിയിരിക്കുന്നത്.
പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്റേതാണ് തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ, പാസ്സ് ബോസ്സ് (തമിഴ്) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ് കോട്ടൂരിന്റേതാണ് പശ്ചാത്തല സംഗീതം. ഗാനരചന, സംഗീതം റോണാ കോട്ടൂർ, പാടിയത് അഭിജിത് കൊല്ലം .
പാവ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന് കെ ജോണ്‍ നായകനനും ഒരു ഞായറാഴ്ച, ഭീമന്റെ വഴി, ഹൃദയം, ഭാരത സർക്കസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച മേഘ തോമസ് നായികയും അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശന്, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരും കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം സാഗര്‍ അയ്യപ്പന്, പ്രൊഡക്ഷന്‍ കണ്ട്രോളര് അമ്പിളി, എഡിറ്റിങ് രാജേഷ് കോടോത്ത്, ആര്‍ട്ട് അഖില്‍ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, പി. ആര്. ഒ. പി ആര് സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്, സൗണ്ട് ഡിസൈന്‍ മനോജ് മാത്യു, സ്റ്റില്‍സ്സ് സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍ ആര്‍ട്ടോകാര്‍പസ്, കളറിസ്റ്റ് ബിപിൻ വർമ്മ, സ്റ്റുഡിയോ ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..