സലാല > കൈരളി സലാല ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ മാര്‍ഗ്ഗംകളി, വിവിധ നൃത്ത നൃത്യങ്ങള്‍, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍, ഗാനമേള എന്നിവ അരങ്ങേറി. കൈരളി വസന്തോത്സവം പുതുപ്പിറവി എന്ന ആഘോഷ പരിപാടി ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഏജന്റ് ഡോ : സനാദനന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രഡിഡന്റ് രാഗേഷ് കുമാര്‍ ജാ, റൈസൂത്ത് സിമന്റ് കമ്പനി സപ്ലെ ചെയിന്‍ ഗ്രൂപ്പ് ഹെഡ് ഷെയ്ഖ് അഹമ്മദ് സാലം അല്‍ റവാസ്, ലോക കേരള സഭാ അംഗം ഹേമ ഗംഗാധരന്, കൈരളി രക്ഷാധികാരി എകെ പവിത്രന്, കേരളാ വിങ് കണ്‍വീനര്‍ ഡോ. ഷാജി. പി. ശ്രീധര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എക്സിക്യൂട്ടീവ് മെമ്പര്‍ രമേശ്, ഇന്ത്യന്‍ സ്കൂള്‍ വൈസ്സ് പ്രിന്സിപ്പാല് വിപിന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
കലാ പ്രതിഭകള്‍ക്ക് നെസ്റ്റോ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും, കൈരളി സലാല കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ദോഫാര്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചര്‍ ഹൃദ്യ എസ്. മേനോനേ ഉപഹാരം നല്കി ആദരിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി സലാലയിലെ കലാസാംസ്കാരി മേഖലയിലെ സജീവ സാന്നിദ്ധ്യമാണ് ഹൃദ്യ. ഇരിഞ്ഞാലക്കുട നടവരമ്പ് സ്വദേശിയായ ഹൃദ്യ കോഴിക്കോട് സ്വദേശിയും സലാലയില്‍ ഡോക്ടറുമായ ഷാജി പി ശ്രീധറിന്റെ ഭാര്യയാണ്.
കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്കി മാതൃക കാട്ടിയ പത്ത് വയസ്സുകാരി ധന ഫാത്തിമ ലത്തീഫിന് ഉപഹാരം ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍ കൈമാറി.
കൈരളി സലാല പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന് അധ്യക്ഷനായി. കലാവിഭാഗം കണ്‍വീനര്‍ സുരേഷ് പി. രാമന് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍ സ്വാഗതവും വനിതാ എക്സിക്യൂട്ടീവ് അംഗം ഷമീന അന്‍സാരി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..