ദമ്മാം> നവോദയ സാംസ്കാരിക വേദിയുടെ കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിൽ കിഴക്കൻ പ്രവിശ്യയിലെ നാല് കേന്ദ്രങ്ങളിലായി (ദമ്മാം, കോബാർ, ജുബൈൽ, അൽ ഹസ്സ) *”സാന്ത്വനം -2022 “* എന്ന പേരിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു . പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും, സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും, ആവശ്യമായ സഹായങ്ങൾ നല്കുന്നതിനുമായാണ് പരിപാടി.
“സാന്ത്വനം 2022” ന്റെ ജുബൈൽ മേഖല ഉദ്ഘാടനം നവോദയ കേന്ദ്ര സാമൂഹ്യ ക്ഷേമവിഭാഗം കൺവീനർ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജുബൈൽ മുനിസിപ്പാലിറ്റി അഗ്രിക്കൾച്ചർ മാനേജർ അബ്ദുൽ അസീസ് സൗദ് നാസർ അൽ സുബഇ നിർവ്വഹിച്ചു. അറഫി ഏരിയ സാമൂഹ്യക്ഷേമ ചെയർമാൻ അജയൻ കണ്ണൂർ സ്വാഗതം പറഞ്ഞു. ഹസ്സൻ സൽമാൻ അൽ ഖുറേഷ് (എച്ച് ആർ മാനേജർ), നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, പ്രമുഖ സാമൂഹ്യ ക്ഷേമ പ്രവർത്തകൻ മുഹമ്മദ് നജാത്തി എന്നിവർ സംസാരിച്ചു.
തുടർന്ന് നവോദയ രക്ഷാധികാരി കൃഷ്ണൻ കൊയിലാണ്ടി സൗദി തൊഴിൽ നിയമങ്ങളെകുറിച്ചും, എംബസിയുടെ സേവനങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് എടുത്തു. ചടങ്ങിൽ മുഖ്യാതിഥികൾക്കുള്ള മൊമെന്റോ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പത്ത്, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ എന്നിവർ വിതരണം ചെയ്തു.
പരിപാടിയിൽ കുടുംബ വേദി കേന്ദ്ര ജോ: സെക്രട്ടറി ഷാനവാസ്, ജുബൈൽ ടൗൺ ഏരിയ സെക്രട്ടറി പ്രജീഷ് കറുകയിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ പാലക്കാട്, ബൈജു വിവേകാനന്ദൻ , ഫൈസൽ, മുരളീധരൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ നിരവധി പേർ തങ്ങളുടെ വിവിധ തൊഴിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സദസ്സിൽ നിന്ന് ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് ലോകകേരള സഭാംഗവും, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ നാസ്സ് വക്കം, ദമ്മാം സൗദി ക്രിമിനൽ കോടതി ഉദ്യോഗസ്ഥൻ മുഹമ്മദ് നജാത്തി, ജുബൈയിലെ സാമൂഹിക പ്രവർത്തകൻ ഷൗക്കത്തലി, നോർക്ക കൺസൾട്ടൻസി അഡ്വക്കേറ്റ് നജുമുദ്ധീൻ, സാമൂഹിക പ്രവർത്തകൻ ഹിളർ മുഹമ്മദ് എന്നിവർ മറുപടി നൽകി.
നവോദയ കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസ് ഓപ്പൺ ഫോറത്തിന്റെ മോഡറേറ്റർ ആയിരുന്നു.
ചടങ്ങിൽ വിവിധ കുടുംബ സഹായ ഫണ്ടുകൾ കൈമാറി. സാമൂഹ്യ ക്ഷേമ വിഭാഗം ജുബൈൽ ടൗൺ ജോയിന്റ് കൺവീനർ സുബീഷ് നന്ദി പറഞ്ഞു. പ്രേംരാജ് കതിരൂർ, സുനിൽ കണ്ണൂർ, ഷാജുദ്ദീൻ നിലമേൽ, ജിനീഷ് , മധു കത്തീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..