കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളിക്ക് പതിനഞ്ച് ലക്ഷം കുവൈറ്റി ദിനാർ സമ്മാനം ലഭിച്ചു. കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനമായ പതിനഞ്ച് ലക്ഷം ദിനാർ (ഏകദേശം 40 കോടി രൂപ) യാണ് മലയാളിയായ മൂസക്കോയക്ക് ലഭിച്ചത്. കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവർത്തകനും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഡയറക്റ്ററുമായ മലയിൽ മൂസക്കോയയെയാണ് ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ വർഷം ഇതേ ബാങ്കിന്റെ പ്രതിമാസ നറുക്കെടുപ്പിൽ 5000 ദിനാറിന്റെ സമ്മാനവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് വിജയിയായി മൂസക്കോയ തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ ദീർഘകാലം കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്ററായി ജോലി ചെയ്തിരുന്നു. 1983 മുതൽ കുവൈറ്റിലുള്ള മൂസക്കോയ, നിലവിൽ മംഗഫ് ഇന്ത്യൻ ഇന്റർ നാഷണൽ സ്കൂൾ ഡയരക്ടരാണ്. മുൻ മുഖ്യ മന്ത്രി പരേതനായ സി. എച്.മുഹമ്മദ് കോയയുടെ അനന്തിരവൾ സൈനബയാണ് ഭാര്യ.അഞ്ചു മക്കളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..