വലേറ്റ> മാള്‍ട്ടയില്‍ കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യക്കാര്‍ക്ക് എതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചു മാള്‍ട്ടയുടെ തലസ്ഥാനമായ വല്ലേറ്റയില്‍ ഇന്ത്യക്കാര്‍ ഒത്തുകൂടി വായമൂടിക്കെട്ടി പ്രതിഷേധം നടത്തി.കഴിഞ്ഞ ചില ദിവസങ്ങളായി മാള്‍ട്ടയില്‍ ഇന്ത്യക്കാര്‍ക്ക് എതിരെ നിരവധി ആക്രമണ സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സംഭവത്തിനു ഇരയായ ചിലര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആണ്. ഈ വിഷയങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഉള്ള ആശങ്ക വിളിച്ചോതുന്ന തരത്തില്‍ ആണ് ഇന്ത്യക്കാര്‍ മാള്‍ട്ടയുടെ തലസ്ഥാന നഗരിയില്‍ ഒത്തുകൂടിയത്.
പ്ലകാര്‍ഡ് ഉയര്‍ത്തി വാ മൂടികെട്ടി ആണ് നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്. യുവധാര മാള്‍ട്ട പരിപാടിക്ക് നേതൃത്വം നല്കി. ഒരു അസോസിയേഷന് ഒഴികെ ബാക്കി എല്ലാ സംഘടനകളും ഇന്ത്യക്കാരുടെ ഒന്നാകെയുള്ള ഈ വിഷമവസ്ഥയില്‍ അവര്‍ക്കു താങ്ങായി പിന്തുണയായി എത്തിച്ചേര്‍ന്നു. എല്ലാവരും ഐക്യകണ്ഠേന ഒരുമിച്ചു നില്‍ക്കണം എന്നും വിയോജിപ്പികളും സ്വാര്‍ത്ഥ താല്പര്യങ്ങളും പ്രകടമാക്കേണ്ട സന്ദര്‍ഭമല്ല ഇതെന്നും മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുവരാനുള്ള ആര്‍ജ്ജവം കാണിക്കണം എന്നത് എല്ലാ സംഘടനകളും ഓര്‍ക്കണമെന്നും യോഗത്തില്‍ സംസാരിച്ച യുവധാര മാള്‍ട്ടയുടെയും തമിഴ് അസോസിയേഷന്‍ന്റെയും പ്രതിനിധികള്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..