മനാമ> ഇരുപത് ലക്ഷം പേർ ഈ വർഷം ഹജ്ജ് നിർവഹിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. വിദേശ രാജ്യങ്ങളിലെ 18 ലക്ഷംപേരും സൗദിയിലെ രണ്ട് ലക്ഷംപേരുമാണ് ഹജ്ജിനെത്തുക. കോവിഡിന് മുമ്പുണ്ടായിരുന്നപോലെ പൂർണശേഷിയിൽ തീർഥാടകരെ സ്വീകരിക്കാൻ വിപുല തയ്യാറെടുപ്പ് നടത്തുന്നതായി മന്ത്രാലയം അറിയിച്ചു.
ഇത്തവണ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമാകും. റിസർവേഷൻ ചെയ്തതിനുശേഷം തീർഥാടകർക്ക് ഹജ്ജ് സൗകര്യം മാറ്റാൻ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ സൗദിയിലുള്ള ജിസിസി രാജ്യങ്ങളിലെ ഹജ്ജ് തീർഥാടകർക്ക് ആഭ്യന്തര തീർഥാടകർക്ക് അനുവദിച്ച സീറ്റുകളിൽ രജിസ്റ്റർചെയ്യാൻ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..