ഷാർജ > ഇമറാത്തി താരങ്ങൾക്ക് അവസരം നൽകാത്ത ക്ലബ്ബുകളുടെ ധനസഹായം വെട്ടിച്ചുരുക്കുമെന്ന് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഇമറാത്തികളെ പ്രോത്സാഹിപ്പിക്കാത്ത ക്ലബ്ബുകൾക്കെതിരെ ഈ മാസം അവസാനത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബുകൾക്കായി 50 ദശലക്ഷം ദിർഹമാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത് ഉയർത്തണമെന്ന് ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്തായി നടന്ന പല ടൂർണമെൻറ്കളിലും യുഎഇ ടീമിന് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഫുട്ബോൾ സ്പോർട്സിനെ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എമറാത്തികളുമായി ബന്ധപ്പെട്ട ഷൈയ്ഖിന്റെ പരാമർശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..