റിയാദ് > നിരോധന സമയത്ത് തലസ്ഥാനമായ റിയാദിലേക്ക് ട്രക്കുകളുടെ പ്രവേശനം അനുവദിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ജനുവരി 17 മുതൽ ട്രക്കുകൾക്കുള്ള ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് ബുക്കിംഗ് സേവനം നിലവിൽവന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കി കാര്യക്ഷമത ഉയർത്തുന്നതിനാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശിച്ചത് എന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ട്രക്കുകളും ഹെവി വാഹനങ്ങളും ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ട്രക്കിനെ സമീപിക്കുമ്പോൾ മതിയായ ദൂരം വിടേണ്ടതിന്റെ ആവശ്യകതയും അതിനെ മറികടക്കുമ്പോൾ മതിയായ സൈഡ് ദൂരം വിടേണ്ടതിന്റെ ആവശ്യകതയും വ്യകതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..