തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സംവിധായിക ആയിഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ മൊഴിയെടുത്തു. പരാമർശം നടത്തിയ ചാനല്‍ ചർച്ചയില്‍ ബിജെപി പ്രതിനിധിയായി പങ്കെടുത്ത ബി. ജി. വിഷ്ണുവിന്റെ മൊഴിയാണ് കവരത്തി പോലീസ് രേഖപ്പെടുത്തിയത്.
കവരത്തി എസ്.ഐ. മുഹമ്മദ് അമീറിന്റെ നേതൃത്തിലുള്ള സംഘം വെള്ളിയാഴ്ച തിരുവന്തപുരത്ത് എത്തിയാണ് മൊഴിയെടുത്തത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ സംബന്ധിച്ച് ജൂണ്‍ ഏഴിന് സ്വകാര്യ ചാനലില്‍ നടന്ന ചർച്ചയിലാണ് ആയിഷ സുല്‍ത്താന കേന്ദ്ര സർക്കാരിനെതിരായ പരാമർശം നടത്തിയത്. ബിജെപിയുടെ പരാതി പ്രകാരം ആയിഷ സുല്‍ത്താനയ്ക്കെതിരേ കവരത്തി പോലീസ് രാജ്യദ്രോഹ കേസെടുക്കുകയായിരുന്നു.
Content Highlights: sedition case, Aisha Sulthana, Yuva Morcha