കുവൈറ്റ് സിറ്റി > ഹോം ഡെലിവറി ശൃംഖല വിപുലപ്പെടുത്തുന്നതിനും വിതരണം സുഗമമാക്കുന്നതിനുമായി പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് തലാബത്തുമായി കരാർ ഒപ്പിട്ടു. ഇത് വഴി ലുലു ഹൈപ്പർ മാർക്കറ്റ് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും. അൽ റായ് ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും തലബാത്ത് കുവൈറ്റ് മാനേജിങ് ഡയറക്ടർ ബദർ അൽ ഗാനിം എന്നിവർ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
തലബാത്ത് മുഖേനയുള്ള ആദ്യ ഓർഡർ സ്വീകരിച്ച് ഉൽപ്പന്നങ്ങളുടെ ഡെലിവറി ഫ്ലാഗ് ഓഫ് ചെയ്തു .കുവൈറ്റിൽ എവിടെയും ഉപഭോക്താക്കൾക്ക് ലളിതമായും അതിവേഗത്തിലും ലുലു ഹൈപ്പർ മാർക്കറ്റ് ശൃഖലകളുടെ ഉൽപ്പന്നങ്ങൾ എതിത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു
ഡെലിവറി വേഗത ഉറപ്പാക്കാൻ ഏഴ് സ്റ്റോറുകൾ ഇതിനായി മാത്രം സജ്ജമാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റും തലാബത്തും ഒരുമിക്കുന്നതോടെ കുവൈത്തിലെ ഉപഭോക്താക്കൾക്ക് ഷോപ്പിങ് മികച്ച അനുഭവമാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..