തിരുവനന്തപുരം> ഐ ടി ജീവനക്കാരുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലായ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ2022ന്റെ അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 21ന് ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടന്ന പതിനൊന്നാമത് മേളയിൽ 19 ചിത്രങ്ങൾ ആണ് മത്സരിച്ചത്. 27-മത് അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ ആർടിസ്റ്റിക് ഡയറക്ടറും ഫിലിം ക്യുറേറ്ററും ആയ ദീപിക സുശീലൻ ആയിരുന്നു ജുറി ചെയർപേഴ്സൺ. സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറ, സിനിമ നിരൂപിക ഡോ: ഷീബ കുര്യൻ എന്നിവരായിരുന്ന മറ്റ് ജൂറി അംഗങ്ങൾ. അവാർഡുകൾ സിനിമ നിരൂപകൻ എം എഫ് തോമസ് വിതരണം ചെയ്തു.
പ്രതിധ്വനി ക്വിസ
ഫിലിം
ഫെസ്റ്റിവൽ ‘22 അവാർഡുകൾ
മികച്ച ചിത്രം – ‘The Argumen’, സംവിധാനം ഏണസ്റ്റ് ജോർജ് (Company – UST)
മികച്ച രണ്ടാമത്തെ ചിത്രം – ഘർഘരം, സംവിധാനം – അഭിലാഷ് അനിരുദ്ധ് ( Company – Rolling Frames Creative Studio)
മികച്ച സംവിധയകൻ – ആനന്ദ് മഠത്തിൽ/വൈശാഖ്, ചിത്രം ‘Tangle the Endless’ (Company – NGA HR Pvt ltd)
മികച്ച എഡിറ്റർ – ദേവദാസ്, ചിത്രം ‘പൊടി മീശ മുളയ്കണ കാലം’ (Company – Byjus Learning App)
മികച്ച തിരക്കഥ – ഏണസ്റ്റ് ജോർജ്/ രോഹിത് റെജി, ചിത്രം – ‘The Argumen ‘ (Company – UST)
മികച്ച നടൻ – സിദ്ധാർത്ഥ ശിവ, ചിത്രം ‘ഘർഘരം’
മികച്ച നടി – ശരണ്യ ജിതേഷ്, ചിത്രം ‘ രഹസ്യം ‘
മികച്ച ഛായാഗ്രഹണം – ടോണി ജോസഫ്, ചിത്രം ‘Mask’
സ്പെഷ്യൽ ജൂറി പരാമർശം (അഭിനയം) – മീര നായർ, ചിത്രം മരീചിക
അവാർഡിന് പുറമെ, ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നൽകി. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങളും നൽകി.
ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് അനീഷ് അധ്യക്ഷനായി. പ്രതിധ്വനി ഫിലിം ക്ലബ്ബ് കൺവീനർ അശ്വിൻ എംസി സ്വാഗതവും എക്സിക്യുട്ടിവ് അംഗം അജിത്ത് അനിരുദ്ധൻ നന്ദിയും പറഞ്ഞു. പ്രതിധ്വനി സ്റ്റേറ്റ് കോർഡിനേറ്റർ രാജീവ് കൃഷ്ണൻ പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..