ദുബായ്> മാതൃഭാഷാ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി ദുബായിലെ മലയാളി സമൂഹത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട. ദുബായിലെ മുഴുവൻ മലയാളികളും ഈ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകരുടെ പഠന പരിശീലന യാത്രയിലും തുടർന്നു നടന്ന ക്ലസ്റ്റർ മീറ്റിങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ, മലയാള സാഹിത്യ മേഖലയിൽ നിന്ന് ആദ്യമായി യുഎഇ ഗോൾഡൻ വിസ നേടിയ മുരുകൻ കാട്ടാക്കടയെ ദുബായ് ചാപ്റ്റർ ആദരിച്ചു. രാവിലെ, ഡയറക്ടർക്കൊപ്പം അധ്യാപകർക്കായി അൽ കുദ്ര തടാക മേഖലയിലേക്ക് യാത്ര സംഘടിപ്പിച്ചു. തുടർന്ന്, അൽ ഖവനീജിലെ ഫാം ഹൌസിൽ നടന്ന അധ്യാപക പരിശീലനത്തിന് ഫിറോസിയ, ഡൊമിനിക്, സജി, നജീബ് എന്നിവർ നേതൃത്വം നൽകി. മുരുകൻ കാട്ടാക്കടയും പങ്കെടുത്തു.
ദുബായ് ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷയായി. ചെയർമാൻ ദിലീപ് സി എൻ എൻ, ജോ. സെക്രെട്ടറി അംബുജം സതീഷ്, മുൻ കൺവീനർ ശ്രീകല, മുൻ ജോയിന്റ് കൺവീനർ സുജിത എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഫിറോസിയ ദിലീപ് റഹ്മാൻ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..