മനാമ > ഒമാനില്‍ വിസയില്ലാതെ രണ്ടര പതിറ്റാണ്ടായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലെത്തി. തൃശൂര്‍ കേച്ചേരി സ്വദേശിയായ ഗോപി അത്താണിക്കലാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.
ഗള്‍ഫ് സ്വപ്നങ്ങളുമായി 1984ലാണ് ഗോപി ഒമാനിലെത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു വരവേ അപ്രതീക്ഷിത കാരണങ്ങളാല്‍ 1998ന് ശേഷം വിസ പുതുക്കാനായില്ല്. ഇതോടെ നാട്ടില്‍ പോകാനാകതെ ഒമാനില്‍ കുടുങ്ങി. നിയമപരാമയ രേഖകള്‍ ഇല്ലാത്തവര്‍ക്ക് നാട്ടിപോകാനായി പലവട്ടം പൊതു മാപ്പ് പ്രഖ്യാപിച്ചെങ്കിലും ഉപയോഗപ്പെടുത്താനായില്ല. നാട്ടില്‍ പോകാതെ പിടിച്ചു നില്ക്കാന് പ്രേരിപ്പിച്ചത് കുടുംബത്തിന്റെ പ്രാരാബ്ധങ്ങളായിരുന്നു.
മാസങ്ങള്‍ക്കുമുന്‍പ് അല്‍ ജെര്ദ്ദയില് സൈനിക പരിശോധനയില്‍ ഗോപിയും കസ്റ്റഡിയിലായി. ഇക്കാര്യം സൈനീക ഉദ്യോഗസ്ഥര്‍ എംബസിയില്‍ അറിയിച്ചു. തുടര്‍ന്ന് ഇബ്രയിലെ കൈരളി പ്രവര്‍ത്തകനായ പ്രകാശന് ഗോപിയുടെ പ്രശ്നത്തില്‍ ഇടപെട്ടു. പ്രകാശന്റെ നേതൃത്വത്തില്‍ രണ്ടു മാസത്തോളം കൈരളി പ്രവര്‍ത്തകര്‍ നടത്തിയ നിരന്തര ഇടപെടലാണ് ഗോപിയുടെ നാടണയല് സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യന്‍ എംബസി സഹായത്തോടെ ബുധനാഴ്ച കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് ഗോപി നാട്ടിലേക്ക് മടങ്ങിയത്.
സൈനീക കസ്റ്റഡിയില്‍ ആകുമ്പോള്‍ ഗോപിയെ അസുഖങ്ങള്‍ അലട്ടിയിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിലും നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തടസ്സങ്ങള്‍ നീക്കുന്നതിലും ഒമാന്‍ പൊലീസും എമിഗ്രേഷന്‍ ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസിയും ആവശ്യമായ സഹായം നല്‍കിയെന്ന് ഗോപി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..