Jibin George | Samayam Malayalam | Updated: 09 Jul 2021, 03:47:00 PM
രാജ്യത്തെ ഞെട്ടിച്ച മാലെഗാവ് സ്ഫോടനക്കേസിൽ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂറിന്റെ നൃത്ത വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്
പുറത്തുവന്ന ദൃശ്യം: Photo: Screengrab/Twitter/Narendra Saluja
ഹൈലൈറ്റ്:
- വിവാദമായി പ്രജ്ഞ സിങ് ഠാക്കൂറിന്റെ നൃത്ത വിഡിയോ.
- പ്രജ്ഞ സിങ് ഠാക്കൂറിന്റെ നൃത്ത വിഡിയോ പുറത്ത്.
- പരിഹാസവുമായി കോൺഗ്രസ്.
കർണാടക കേരളത്തിലേക്കുള്ള ബസ് സർവീസുകൾ തിങ്കളാഴ്ച ആരംഭിച്ചേക്കും
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രജ്ഞ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും ചക്രക്കസേര ഉപയോഗിച്ച് മാത്രമേ സഞ്ചരിക്കാനാവൂ എന്നാണ് 51കാരിയായ എംപി കോടതിയിൽ പറഞ്ഞത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ രണ്ട് യുവതികളുടെ വിവാഹമാണ് എംപിയുടെ വസതിയിൽ നടന്നത്. വിവാഹ ചടങ്ങിന് പിന്നാലെ നടന്ന ആഘോഷത്തിനിടെ പ്രജ്ഞ സഹപ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാലെഗാവ് സ്ഫോടനക്കേസിൽ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച എംപി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നു.
ഭോപ്പാൽ എംപി പ്രജ്ഞയെ കാണുമ്പോഴെല്ലാം അവർ ബാസ്കറ്റ്ബോൾ കളിക്കുകയോ ഒറ്റയ്ക്ക് നടക്കുകയോ ആണെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വീറ്ററിലൂടെ വ്യക്തമാക്കി. എംപി സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
വീഡിയോ പുറത്തുവന്നെങ്കിലും എംപിയെ അനുകൂലിച്ച് ഒരു വധുവിൻ്റെ പിതാവ് രംഗത്തുവന്നു. “മകളുടെ വിവാഹം നടത്താൻ മുന്നിൽ നിന്ന എം പിയോട് നന്ദിയുണ്ട്. സാമ്പത്തിക നില മോശമായ അവസ്ഥയിലായിരുന്നതിനാൽ മകളുടെ വിവാഹം നടത്താൻ കഴിയുമായിരുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. എംപിയുടെ ദീർഘായുസിനായി ദേവിയോട് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെരിപ്പ് നനയും, ബോട്ടിൽ നിന്നിറങ്ങാതെ മന്ത്രി; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ ചുമലില്‍ കയറി കരയ്ക്കെത്തി, ദൃശ്യങ്ങൾ പുറത്ത്
രാജ്യത്തെ ഞെട്ടിച്ച 2008 ലെ മാലെഗാവ് സ്ഫോടനത്തിൽ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്. ഈ കേസിൽ 9 വർഷം ഇവർ ജയിലിൽ കഴിഞ്ഞിരുന്നു. 2017ലാണ് പ്രജ്ഞയ്ക്ക് ജാമ്യം ലഭിച്ചത്. വടക്കൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലെഗാവ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ വര്‍ധന, പവന് 80 രൂപ കൂടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp mp pragya thakur’s dancing video viral
Malayalam News from malayalam.samayam.com, TIL Network