കുവൈറ്റ് സിറ്റി> കുവൈറ്റിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് (നാലാം ഡോസ്) കുത്തിവെപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും കുത്തിവയ്പ്പ് ലഭിക്കും.
മോഡേണ കോവിഡ്-19 ബൈവാലന്റ് ബൂസ്റ്റർ വാക്സിൻ രാജ്യത്തുടനീളമുള്ള 16 സ്ഥലങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഏതെങ്കിലും രണ്ട് ഡോസ് കോവിഡ് 19 വാക്സിൻ അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് എടുത്ത 18 വയസ്സിന് മുകളിലുള്ള ആർക്കും പുതിയ ബൂസ്റ്റർ ഡോസ് എടുക്കാൻ അർഹതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..