തിരുനൽവേലി > പരിയേറും പെരുമാൾ നടൻ നെല്ലൈ തങ്കരാജ് അന്തരിച്ചു. ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രത്തിലെ പ്രേക്ഷകർ കൈയ്യടിച്ച പ്രകടനമായിരുന്നു തങ്കരാജിന്റേത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്കായിരുന്നു അന്ത്യം.
ഉപജീവനം നടത്താൻ തെരുവിൽ സ്ത്രീ വേഷത്തിൽ ആടുന്ന, നായകന്റെ അച്ഛൻ കഥാപാത്രമായിരുന്നു തങ്കരാജിന്റേത്. ചിത്രത്തിലെ നടന്റെ ശാരീരിക ചലനങ്ങളും സംഭാഷണങ്ങളും കഥാപാത്രത്തിന്റെ നട്ടെല്ലായിരുന്നു. മറ്റ് സിനിമകളിൽ അഭിനയിച്ചിട്ടില്ല. മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ തിയേറ്ററിന് പുറത്തും പ്രേക്ഷകരെ അസ്വസ്തമാക്കുന്ന അനുഭവമായിരുന്നു. സംവിധായകൻ പാ രഞ്ജിത്ത് ചിത്രത്തിൽ നിർമ്മാണ പങ്കാളിയാണ്.
തിരുന്നൽവേലി ജില്ലയിലെ പാളയങ്കോട്ടൈ ആണ് തങ്കരാജിന്റെ ജന്മസ്ഥലം. വൈദ്യുതിയില്ലാതെ കുടിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് പരിയേറും പെരുമാളിന് ശേഷം സർക്കാർ വീട് വച്ച് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..