ഹൈലൈറ്റ്:
- ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല
- പണപ്പിരിവിൽ സര്‍ക്കാര്‍ നിയന്ത്രണം ആവശ്യമാണ്
- പണം നൽകുന്നവര് വഞ്ചിക്കപ്പെടാനും പാടില്ലെന്നും കോടതി നിരീക്ഷിച്ചു
Also Read : തെലങ്കാനയിൽ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി; കെസിആറിന് ഭീഷണിയോക്രൗഡ് ഫണ്ടിലേക്ക് എവിടെ നിന്നും പണം വരുന്നുവെന്ന് സര്‍ക്കാര്‍ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവിൽ സര്‍ക്കാര്‍ നിയന്ത്രണം ആവശ്യമാണ്. പണം നൽകുന്നവര് വഞ്ചിക്കപ്പെടാനും പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
ക്രൗഡ് ഫണ്ടിങ്ങിന് പുറമെ ചാരിറ്റി വ്ലോഗര്‍മാരെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. ചാരിറ്റി വ്ലോഗർ പണം എന്തിനാണ് സ്വന്തം അക്കൗണ്ടിൽ വാങ്ങുന്നതെന്നും കോടതി ചോദിച്ചു. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടി പോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കര്‍ശന നിയന്ത്രണം ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, രോഗബാധിതയായ മൂന്നര വയസുകാരിയുടെ പേരിൽ വ്യാജ പോസ്റ്ററുകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ രണ്ടു പേരെ ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാല സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. വൈറ്റിലയിൽ താമസിക്കുന്ന മറിയാമ്മ, മകൾ അനിത, മകൻ അരുൺ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
Also Read : സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക്; കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് ചേക്കേറുമോ? ഓഫറുകള്‍ ഇങ്ങനെ
ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് പ്രവീണിൻറെ മകൾ ഗൗരി ലക്ഷ്മി. ശരീരത്തിനുള്ളിലെ ഞരമ്പുകളിൽ മുഴകളുണ്ടാകുന്നതാണ് രോഗം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : crowdfunding for charity kerala high court asks government
Malayalam News from malayalam.samayam.com, TIL Network