ചെന്നൈ > സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു.
ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ തീര്‍ത്തും തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വിഎഫ്എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയപുരസ്ക്കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിശ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്ലിന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..