സൗദി> പ്രൊബേഷൻ കാലത്ത് ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം അവരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം പറഞ്ഞു.
സൗദിയിലെത്തി 90 ദിവസം ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്ഫോം പറഞ്ഞു. പ്രൊബേഷൻ കാലം അവസാനിച്ച ശേഷം ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം തൊഴിലുടമകൾക്കായി മാറും.
മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് കമ്പനികൾ സ്വന്തം സ്പോൺസർഷിപ്പിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മുസാനിദ് പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി എളുപ്പത്തിൽ വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ സാധിക്കുമെന്നും മുസാനിദ് പ്ലാറ്റ്ഫോം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..