രാജ്യം കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തിലാണ് ഫിജി എല്ലാ ജോലിക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നത്. സ്വകാര്യ മേഖല ജീവനക്കാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം. PHOTO: Reuters
ഹൈലൈറ്റ്:
- വാക്സിനെടുത്തില്ലെങ്കിൽ ജോലിയില്ല
- സർക്കാർ ജീവനക്കാരോട് ഫിജി പ്രധാനമന്ത്രി
- നവംബർ ഒന്നിനകം രണ്ടാം ഡോസ് എടുത്തില്ലെങ്കിൽ പിരിച്ചുവിടും
രാജ്യം കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തിലാണ് ഫിജി എല്ലാ ജോലിക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നത്. ആഗസ്റ്റ് 15നകം ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർ അവധിയിൽ പോകണമെന്നാണ് പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമറാമ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ ഒന്നിനകം രണ്ടാം ഡോസ് എടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read : തെലങ്കാനയിൽ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി; കെസിആറിന് ഭീഷണിയോ
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരും ആഗസ്റ്റ് ഒന്നിനകം ആദ്യ ഡോസ് വാക്സിനെടുക്കണമെന്നാണ് നിർദേശം. വാക്സിനെടുക്കാത്തവർക്ക് കനത്ത പിഴയും കമ്പനികൾ അടച്ചുപൂട്ടിക്കുമെന്നും ഉത്തരവിലുണ്ടെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Also Read : യുപിയിലെ 160 മണ്ഡലങ്ങൾ ബിജെപിയെ കൈവിടുമോ? കേന്ദ്രമന്ത്രിസഭയിൽ സ്ഥാനമില്ല, അതൃപ്തിയുമായി സഖ്യകക്ഷി
രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലുകൾക്കിടെയാണ് സർക്കാർ നടപടികൾ കർശനമാക്കിയിരിക്കുന്നത്. സാമൂഹികാകലം പാലിക്കൽ മാസ്ക് ധരിക്കൽ തുടങ്ങിയവയിലെല്ലാം വീഴ്ച സംഭവിച്ചതാണ് കൊവിഡ് കേസുകൾ കുതിച്ചുയരാൻ കാണമെന്നാണ് വിലയിരുത്തൽ. ഫിജിയിൽ ഇപ്പോൾ പ്രതിദിനം 700ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കെഎസ്ആര്‍ടിസി ബസിൽ ഇനി ചായയും കാപ്പിയും കിട്ടും!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : fiji to make covid-19 vaccine compulsory for all workers
Malayalam News from malayalam.samayam.com, TIL Network