റിയാദ് > ജിസാൻ മേഖല ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ സാന്നിധ്യത്തിൽ പത്താമത് സൗദി കോഫി ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ പരിസ്ഥിതി, കൃഷി, ജല മന്ത്രാലയത്തിന്റെ ശാഖയാണ് ഇത് സംഘടിപ്പിക്കുന്നത്, അൽ-ദാഇർ ഗവർണറേറ്റിലെ ഫെസ്റ്റിവൽ ആസ്ഥാനത്താണ് കോഫി ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുള്ളത്.
മുഹമ്മദ് ബിൻ നാസർ രാജകുമാരൻ ഫെസ്റ്റിവലിന്റെ വിവിധ പാവലിനുകൾ പര്യടനം നടത്തി, പരിസ്ഥിതി ബ്രാഞ്ച് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അൽ ആതിഫ്, അൽ-ദാഇർ ഗവർണർ, ഫെസ്റ്റിവലിന്റെ ജനറൽ സൂപ്പർവൈസർ നായിഫ് ബിൻ ലെബ്ദെ എന്നിവരിൽ നിന്ന് എക്സിബിഷനെക്കുറിച്ച് ഗവർണർ വിശദീകരണം കേട്ടു. 100-ലധികം കർഷകർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ ജിസാൻ മേഖലയിലെ പർവതമേഖലയിലെ ഗവർണറേറ്റുകൾ ഉത്പാദിപ്പിക്കുന്ന 500 ടണ്ണിലധികം മികച്ച കാപ്പികളും സർക്കാർ ഏജൻസികളുടെയും സംരംഭകരുടെയും പങ്കാളിത്തമുള്ള അന്താരാഷ്ട്ര കമ്പനികളുടെയും ഉൽപ്പന്നങ്ങളും പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
പൈതൃകവും സാംസ്കാരിക സ്തംഭങ്ങളും കരകൗശല വിദഗ്ധരുടെ കോണുകളും ഗ്രാമീണ ഫാമുകളും വിനോദസഞ്ചാര പാതകളും ഗവർണർക്ക് സൂപ്പർവൈസർ വിശദീകരിച്ചു കൊടുത്തു, കൂടാതെ ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങളോടൊപ്പം പ്ലാസ്റ്റിക് ആർട്ട് എക്സിബിഷൻ സന്ദർശിച്ചു, അതിന്റെ കലാ പ്രദർശനങ്ങൾ ഗവർണർ സ്വയം പരിചയപ്പെട്ടു.
പരിസ്ഥിതി, ജല, കൃഷി ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയർ മൻസൂർ ബിൻ ഹിലാൽ അൽ മുഷൈതി, ജിസാൻ മേഖല ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അറബികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ സൗദി കാപ്പി കൂടുതൽ പരസ്യപ്പെടുത്തുന്നതിനായുള്ള ധാരാളം പ്രവർത്തങ്ങൾ സൗദിയിൽ നടന്നു വരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..