Teena Mathew | Samayam Malayalam | Updated: 3 Feb 2023, 10:33 am
മഹീന്ദ്ര ഗ്രൂപ്പിന്റെ തലവനായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു ഹോട്ടല്‍ ജീവനക്കാരൻ്റെ വീഡിയോയാണിത്. ഒരു കൈയില്‍ 16 പ്ലേറ്റുമായി കടയില്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുന്ന സൂപ്പർ ഹീറോയായ വെയ്റ്ററിൻ്റെ വീഡിയോയാണിത്.
ഹൈലൈറ്റ്:
- 1.4 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്
- ബംഗളൂരുവിലുള്ള ഹോട്ടലാണിത്
മഹീന്ദ്ര ഗ്രൂപ്പിന്റെ തലവനായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു ഹോട്ടല്‍ ജീവനക്കാരൻ്റെ വീഡിയോയാണിത്. ഒരു കൈയില്‍ 16 പ്ലേറ്റുമായി കടയില്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുന്ന സൂപ്പർ ഹീറോയായ ഒരു വെയ്റ്ററിൻ്റെ വീഡിയോയാണിത്. എന്തായാലും ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സാധാരണക്കാരനായ ഈ വെയ്റ്റർ. ‘വെയ്റ്റർ പ്രോഡക്റ്റിവിറ്റി’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതൊരു ഒളിമ്പിക് ഇനമായി അംഗീകരിച്ചാൽ സ്വർണ മെഡൽ ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്. അടുപ്പില്‍ നിന്ന് ചുട്ട് എടുക്കുന്ന ചൂടുള്ള ദോശ വയ്ക്കുന്ന പാത്രങ്ങളാണ് കൈയില്‍ വെയ്റ്റര്‍ അടുക്കി വച്ചിരിക്കുന്നത്.
16 പ്ലേറ്റുകൾ ഒരു പ്രത്യേക രീതിയില്‍ കൈയില്‍ അദ്ദേഹം അടുക്കി വച്ചിരിക്കുന്നത് കാഴ്ചക്കാരെ എല്ലാം അത്ഭുതപ്പെടുത്തുന്നുണ്ട്. എല്ലാം കൃത്യമായി ആവശ്യക്കാര്‍ക്ക് മുന്പില് വിളമ്പുന്നതിലും അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ബംഗ്ലൂരുവിലുള്ള വിദ്യാര്‍ഥി ഭവന് എന്ന ഹോട്ടലിലെ ജീവനക്കാരനാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന കഴിവ് കാഴ്ചവെച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന പ്രവൃത്തി പരിചയമായിരിക്കാം അദ്ദേഹത്തിന്റെ ഈ കഴിവിന് പിന്നില്‍.
Also Read:
‘അമ്മ ആണെങ്കിൽ എന്താ മാന്യമായിട്ട് സംസാരിക്കണം കേട്ടോ’, രസകരമായി ഒരു കുറുമ്പൻ്റെ സംസാരം
അത്യാവശ്യം തിരക്കുള്ള ഹോട്ടലില്‍ ഇങ്ങനെ ഒരു ജീവനക്കാരനുള്ളത് ഹോട്ടല്‍ ഉടമയ്ക്ക് ലാഭം തന്നെയാണ്. ഇതൊരു ഒളിമ്പിക് ഇനമാണെങ്കില്‍ തീര്‍ച്ചയായും ഇദ്ദേഹത്തിന് സ്വര്‍ണ മെഡല്‍ ലഭിക്കുമെന്നാണ് വീഡിയോയ്ക്ക് ആനന്ദ് മഹീന്ദ്ര നല്കിയ അടിക്കുറിപ്പ്. സോഷ്യല്‍ മീഡിയയുടെ കണ്ണ് തളിച്ച ഈ വീഡിയോ ഇതുവരെ 1.4 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ വെയ്റ്ററിനെ അഭിനന്ദിച്ച് കമന്റുകളിട്ടിരിക്കുന്നത്.
പ്ലേറ്റുകള്‍ കൃത്യമായി ബാലന്‍സ് ചെയ്യാനുള്ള ഫിസിക്സും തെര്‍മോഡൈനാമിക്സും കൃത്യമായി ബോധ്യമുള്ള വെയ്റ്ററാണ് ഇദ്ദേഹമെന്ന് തുടങ്ങി വ്യത്യസ്തവും രസകരവുമായ നിരവധി കമന്റുകളാണ് വീഡിയയോയ്ക്ക് താഴെ വന്നിരിക്കുന്നത്. മസാല ദോശ, റവ വട, കേസരി തുടങ്ങി നിരവധി വിഭവങ്ങള്‍ക്ക് പ്രശസ്തമാണ് ഈ ഹോട്ടല്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക