സൈക്കിള്‍ ചവിട്ടി കൊണ്ട് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി പേരാണ് കണ്ടത്.
ഹൈലൈറ്റ്:
- 5.1 ദശലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്
- വിമർശനവുമായി കമൻ്റുകൾ
സൈക്കിള്‍ ചവിട്ടി കൊണ്ട് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. രണ്ട് കൈകളും ഹാന്‍ഡിലില്‍ പിടിക്കാതെ അനായാസമാണ് ഒരേ സമയം ഈ പെണ്‍കുട്ടി നൃത്തം ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതും. @iamsecretgirl023 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ഈ വീഡിയോ പുറത്ത് വന്നത്. മുന്നില്‍ വാഹനത്തില്‍ പോകുന്ന ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. അല്‍ക യാഗ്നിക്കിന്റെ ഗാനമായ ആപ് കാ ആനയ്ക്കാണ് ഈ യുവതി നൃത്തം ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ 5.1 ദശലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്. നൃത്തം അഭ്യസിച്ചത് കൊണ്ടായിരിക്കം ഇത്ര നിഷ്പ്രയാസം ഈ പെണ്‍കുട്ടിക്ക് ഇത് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്ക് എതിരെ ഭിന്നാഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കൈവിട്ട് സൈക്കിള്‍ ചവിട്ടുന്നതിന് നിരവധി പേരാണ് പെണ്‍കുട്ടിയെ വിമര്‍ശിക്കുന്നത്. റോഡിലൂടെ ഇത്തരത്തില്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ അപകടമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
മുന്‍പ് 9 കുട്ടികളുമായി സൈക്കിളില്‍ യാത്ര ചെയ്ത ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈക്കിളില്‍ മൂന്ന് കുട്ടികള്‍ പിന്‍വശത്ത് ഇരിക്കുന്നുണ്ട്. സൈക്കിള്‍ ചവിട്ടുന്നയാളുടെ കൈകളില്‍ രണ്ട് കുട്ടികള്‍ തൂങ്ങി കിടക്കുന്നുണ്ട്. കൂടാതെ ഒരു കുട്ടി കഴുത്തില്‍ പിടിച്ച് നില്ക്കുന്നതും കാണാം. മറ്റ് മൂന്ന് കുട്ടികള്‍ സൈക്കിളിന്റെ പിന്നിലുമാണ് ഇരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക