Also Read : സർക്കാരിനെ വിമർശിച്ച ബിഷപ്പിനെതിരെ രാജ്യദ്രോഹക്കുറ്റം, 26 വർഷം തടവും; നിക്കരാഗ്വേ നാടുകടത്തിയത് 222 പേരെ
ആളുകളെ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ദിവസം ആഘോഷിക്കുന്നത്. ശരിയായ ഉപയോഗത്തിലൂടെ 98 ശതമാനം ഗർഭധാരണത്തെയും തടയാൻ ഗർഭനിരോധന ഉറകൾ സഹായിക്കുന്നു. അനാവശ്യ ഗർഭധാരണം തടയുക എന്നതിനപ്പുറം എച്ച്ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കുക എന്നൊരു ഉദ്ദേശവും കോണ്ടത്തിനുണ്ട്.
ലോകത്തിന്റെ ഏത് കോണുകളിലും വിവിധ തരത്തിലുള്ള ഗർഭനിരോധന ഉറകൾ ലഭ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള കോണ്ടങ്ങൾ സുലഭമാണ്. എന്നിരുന്നാൽ തന്നെ ഗർഭനിരോധന ഉറകൾ പരിപൂർണമായും സുരക്ഷിതമെന്ന് കരുതാൻ സാധിക്കില്ല.
എന്നാൽ, ഗർഭനിരോധന ഉറകളുടെ ഉപയോഗം അടുത്തകാലത്ത് തുടങ്ങിയ ഒന്നല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. 3,000 ബിസി മുതൽ പുരാതന ഈജിപ്ഷ്യൻ ഇത്തരത്തിൽ ഒന്ന് ഉപയോഗിച്ചിരുന്നു. മിനോസ് എന്ന രാജാവാണ് ഇത്തരത്തിൽ ആദ്യമായി ഗർഭധാരണം ഉണ്ടാകാതിരിക്കുന്നതിന് ഇത്തരത്തിൽ ഒരു ഉറ ആദ്യമായി ഉപയോഗിച്ചത്. അന്ന് ആടിന്റെ മൂത്രാശയമാണ് കോണ്ടമാണ് ഉപയോഗിച്ചിരുന്നത്.
Also Read : നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായി തുർക്കി ഭൂകമ്പം; ഇതുവരെ മരിച്ചത് 35,000 പേർ
ഈ സംഭവത്തിൽ തന്നെ രണ്ട് വാദങ്ങൾ പ്രചരിക്കുന്നുണ്ട്. മിനോസ് തന്റെ ലിംഗം ആട് മൂത്രസഞ്ചി കൊണ്ട് പൊതിഞ്ഞതായാണ് ഒരു പ്രബലമായ വാദം. അതേസമയം, ഭാര്യ പാസിഫേ സ്വകാര്യഭാഗത്തിന്റെ ഉള്ളിൽ ഇത് ഘടിപ്പിച്ചിരിക്കാമെന്നും ഒരു ചിലർ വാദിക്കുന്നുണ്ട്.
ഇതിന് പുറമെ, ആദ്യകാല റോമിലും ഇതിന് സമാനമായ സംഭവങ്ങളുണ്ടായിരുന്നുവെന്നും ഒരു വാദമുണ്ട്. കോണ്ടത്തിന് വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ആദ്യകാലങ്ങളിൽ ലിംഗമകുടത്തിൽ മാത്രം ഇടാവുന്ന തരത്തിലുള്ള കോണ്ടമാണ് ഉണ്ടായിരുന്നത്. അന്ന് ഓരോ വ്യക്തികളുടേയും അളവിന് അനുസരിച്ച് കോണ്ടം ഉണ്ടാക്കേണ്ടിയിരുന്നു.
പിന്നീട്, റബ്ബറിന്റെ ആവിർഭാവതത്തോടെ കോണ്ടത്തിന്റെ പ്രചരണം വ്യാപകമാകുകയായിരുന്നു. പിന്നീട്, വിലക്കുറവും ഉൽപാദിപ്പിക്കാനുള്ള എളുപ്പവും കണക്കിലെടുത്ത് ലാറ്റക്സിലേക്ക് മാറി.
Also Read : വ്ലോഗറുടെ മരണത്തിൽ ദുരൂഹത; ശരീരത്തിലാകെ മുറിവുകൾ; കയർ കഴുത്തിൽ കുരുക്കിയ നിലയിൽ; ഭർത്താവ് അറസ്റ്റിൽ
ഇന്ന് പ്രതിവർഷം 900 കോടി ഗർഭനിരോധന ഉറകളാണ് വിൽക്കുന്നത്. കിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് വിൽപന കൂടുതൽ വിൽപന നടക്കുന്നത്.
ഇന്ന് ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പടട്ടികയിലാണ് കോണ്ടമുള്ളത്.
Read Latest World News and Malayalam News
ഏഴര അടിയിൽ തന്നെ ജലാംശം! | well | Brothers