Teena Mathew | Samayam Malayalam | Updated: 24 Dec 2022, 7:01 pm
Merry Christmas Wishes 2022: ഈ ക്രിസ്തുമസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കുമായി സന്ദേശങ്ങളും ആശംസകളും പങ്കിടാം.
ഹൈലൈറ്റ്:
- ദൈവപുത്രൻ്റെ ജനനമാണ് ക്രിസ്തുമസായി ആഘോഷിക്കുന്നത്
- സ്നേഹ സന്ദേശങ്ങൾ പ്രിയപ്പെട്ടവർക്കായി അയക്കാം
തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന് വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്റെ ജന്മ ദിനം ആഘോഷിക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. കൊവിഡ് കാരണം കഴിഞ്ഞ കുറച്ച് കാലങ്ങളായി നഷ്ടപ്പെട്ട് പോയ ആഘോഷങ്ങളെല്ലാം തിരികെ വന്നിരിക്കുകയാണ്.
ഈ ക്രിസ്തുമസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുകൾക്കും ക്രിസ്തുമസ് ആശംസകൾ നേരാം.
- ഈ ക്രിസ്തുമസിന് സ്നേഹവും സമാധാനവും സന്തോഷവും നിങ്ങളില്‍ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു.
- മനോഹരവും അര്‍ത്ഥവത്തായതും നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതുമായ എല്ലാം ഈ അവധിക്കാലത്തും വരുന്ന വര്‍ഷം മുഴുവനും നിങ്ങളുടേതായിരിക്കട്ടെ!
- വിശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വന്നെത്തി. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.
- ക്രിസ്മസ് ദിനത്തില്‍ ദൈവം നിങ്ങളെ നല്ല ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും നല്കി അനുഗ്രഹിക്കട്ടെ. സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു.
- അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ് ഉള്ളവര്‍ക്ക് സമാധാനം- ക്രിസ്തുമസ് ആശംസകള്‍.
- സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയെ സ്വര്ഗമാക്കട്ടെ – ക്രിസ്തുമസ് ആശംസകള്‍.
- എല്ലാവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുക്രിസ്തുവിന്റെ ഓര്‍മയില്‍ ഒരു ക്രിസ്തുമസ് ദിനം കൂടി.
- ത്യാഗത്തിന്റെ ആള്‍രൂപമായി ഭൂമിയില്‍ പിറന്ന യേശുക്രിസ്തുവിന്റെ ജന്മദിനത്തില് ഏവര്‍ക്കും സന്തോഷവും സമാധാനവും നേരുന്നു.
- നമ്മുടെ മരത്തിലെ എല്ലാ അലങ്കാരങ്ങളേക്കാളും നല്ലത് അതിന് ചുറ്റും കൂടുന്ന ആളുകളാണ്. ഞങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന രണ്ട് ആളുകള്‍ക്ക് ക്രിസ്മസ് ആശംസകള്‍!
- പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഈ ക്രിസ്മസ് ദിനം..ഹൃദയം നിറഞ്ഞ ആശംസകള്‍.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക