Authored by Samayam Desk | Samayam Malayalam | Updated: 20 Dec 2022, 11:10 am
പൊതുവെ കുഞ്ഞുങ്ങളുമായാണ് വീട്ടിലെ വളര്‍ത്ത് മൃഗങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. അവരോടൊപ്പം കളിക്കാനും സമയം ചിലവഴിക്കാനുമൊക്കെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്.
അച്ഛന് വരുന്നതിന് ടിവി ഓഫാക്കാന്‍ മുന്നറിയിപ്പ് നല്കുന്ന ഒരു വളര്‍ത്ത് നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഏറെ രസകരമായ ഈ വീഡിയോ പലരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. വീഡിയോയില്‍ ടി വി കണ്ട് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും അവളുടെ അടുത്ത് കിടക്കുന്ന നായക്കുട്ടിയെയും കാണാം. മേശപ്പുറത്ത് പഠിക്കാനും ഹോംവര്‍ക്ക് ചെയ്യാനുമുള്ള പുസ്തകങ്ങള്‍ തുറന്ന് വച്ച ശേഷമാണ് ആ കുട്ടി ടിവി കണ്ട് കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് അച്ഛന് വരുന്നത് നായക്ക് മനസിലാകുന്നത്.
Also Read: Viral: രണ്ട് വയസുകാരനെ ജീവനോടെ ഹിപ്പോപൊട്ടാമസ് വിഴുങ്ങി; പിന്നീട് തുപ്പി, അന്തംവിട്ട് പ്രദേശവാസികൾ
അപ്പോള്‍ തന്നെ അവന് ചാടി എണീറ്റ് കുട്ടിക്ക് സിഗ്നല്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. പൊതുവെ നായകള്‍ക്ക് അവരുടെ ഉടമസ്ഥരെ തിരിച്ചറിയാന്‍ പ്രത്യേക കഴിവുണ്ട്. ദൂരെ നിന്ന് വാഹനത്തിന്റെ ശബ്ദദം, ഹോണ്‍ അല്ലെങ്കില്‍ കാല് പെരുമാറ്റം എന്നിവയെല്ലാം കേള്‍ക്കുമ്പോള്‍ തന്നെ മൃഗങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇത് തന്നെയാണ് ഈ വീഡിയോയിലും സംഭവിക്കുന്നത്. ഏറെ രസകരമായ വീഡിയോ നിരവധി ആളുകളാണ് കണ്ടത്.
pawtners in crime എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നായയുടെ സിഗ്നല്‍ മനസിലാക്കുന്ന കുട്ടി ഉടന്‍ തന്നെ ടിവി ഓഫാക്കി ഹോം വര്‍ക്ക് ചെയ്യുന്നത് കാണാം. ഇവര്‍ ഇത്തരത്തിലുള്ള രസകരമായ വികൃതികള്‍ ഇതിന് മുന്‍പ് ചെയ്തിട്ടുണ്ടെന്നതാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക