കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിൻ്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ 10 ഹ്രസ്വചിത്രങ്ങളിൽ അഞ്ചെണ്ണം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
ജിനേഷ് വി എസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘അകം’, ഷനോജ് ആർ ചന്ദ്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഒരു ബാർബറിൻ്റെ കഥ’, ഫാ. ജോസ് പുതുശ്ശേരിയുടെ തിരക്കഥയിൽ ഫാ. ജേക്കബ് കൊരോത്ത്, ഫാ. ജെയിംസ് തൊട്ടിയിൽ എന്നിവർ സംവിധാനം ചെയ്ത ‘ദാവീദ് & ഗോലിയാത്ത്’, സന്തോഷ് കുമാർ തിരക്കഥയെഴുതി ദേവി പി വി സംവിധാനം ചെയ്ത ‘കള്ളൻ്റെ ദൈവം’ എന്നിവയാണ് ഇന്ന് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്.
റിയാസ് ഉമ്മർ സംവിധാനവും തിരക്കഥയും നിർവഹിച്ച ‘ഒരേ ശ്വാസം’, മനോജ് പുഞ്ചയുടെ തിരക്കഥയിൽ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ‘ഭയഭക്തി’, സ്മിറ്റോ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ദ റാറ്റ്’ എന്നീ ചിത്രങ്ങൾ ജൂലൈ 10ന് വൈകിട്ട് 6 മണിക്കും ബൈജുരാജ് ചേകവർ സംവിധാനം ചെയ്തു ഹേമ എസ്സ്. ചന്ത്രേടത്ത് തിരക്കഥ ഒരുക്കിയ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ഡോ. അനീഷ് പള്ളിയിലിൻ്റെ തിരക്കഥയിൽ ഹരിലാൽ ലക്ഷ്മണൻ സംവിധാനം ചെയ്ത ‘സൂപ്പർ സ്പ്രെഡർ’, അജയകുമാർ എമ്മിൻ്റെ തിരക്കഥയിൽ ജമേഷ് കോട്ടക്കൽ സംവിധാനം ചെയ്ത ‘മോട്ടോർ സൈക്കിൾ ഡയറീസ്’ എന്നിവ 11ന് വൈകിട്ട് 6നും റിലീസ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..