നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ് പ്രൈവസി ഡിഫോൾട്ട് ആയി ‘എവരിവൺ’ ആയിരിക്കും അതായത് ആർക്കുവേണമെങ്കിലും നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാവുന്ന വിധത്തിൽ
WhatsApp: Here’s how you can change group privacy settings: വാട്സാപ്പിൽ നിങ്ങളുടെ മൊബൈൽ നമ്പർ സേവ് ചെയ്തിട്ടുള്ള ആർക്കും നിങ്ങൾക്ക് മെസ്സേജ് അയക്കാനും ഗ്രൂപ്പുകളിലേക്ക് ചേർക്കാനും സാധിക്കും. മൊബൈൽ നമ്പർ ഉള്ള ഒരാൾ നിങ്ങൾക്ക് എസ്എംഎസ് അയക്കുന്നത് പോലെ തന്നെയാണ് ഇത്. എന്നാൽ നിങ്ങൾ ഒരു വാട്സാപ്പ് ഗ്രൂപ്പിലും അംഗമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പ്രൈവസി സെറ്റിങ്സ് മാറ്റുന്നതിലൂടെ മറ്റുള്ളവർ നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കുന്നത് തടയാൻ സാധിക്കും.
നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ് പ്രൈവസി ഡിഫോൾട്ട് ആയി ‘എവരിവൺ’ ആയിരിക്കും അതായത് ആർക്കുവേണമെങ്കിലും നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാവുന്ന വിധത്തിൽ. നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർക്കും നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ കഴിയുന്നതിനാണ് അത്തരത്തിൽ നൽകിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. എന്നാൽ പ്രൈവസി സംബന്ധിച്ച് ആശങ്കയുള്ള ഉപയോക്താക്കൾക്ക് തങ്ങളെ ആർക്കെല്ലാം ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ സാധിക്കുമെന്നത് വാട്സാപ്പ് സെറ്റിങ്സിലൂടെ നിയന്ത്രിക്കാൻ സാധിക്കും.
എന്നാൽ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ഫോണിലൂടെ മാത്രമാണ് മാറ്റാൻ സാധിക്കുക. വാട്സാപ്പ് വെബ് ഉപയോഗിച്ചു മാറ്റാൻ സാധിക്കുകയില്ല. പക്ഷേ സെറ്റിങ്സ് ഫോണിൽ മാറ്റിയാൽ അത് തനിയെ വാട്സാപ്പ് വെബിലും മാറി വരും.
How to change group privacy settings? ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് എങ്ങനെ മാറ്റം?
ആൻഡ്രോയിഡ് ഫോണിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് സെറ്റിങ്സ് > അക്കൗണ്ട്> പ്രൈവസി > ഗ്രൂപ്സ് (Settings section > Account > Privacy > Groups) എന്നിങ്ങനെ സഞ്ചരിച്ച് സെറ്റിങ്സിൽ മാറ്റം വരുത്താൻ കഴിയും. ഐഫോൺ ഉപയോക്താക്കൾക്കും സെറ്റിങ്സ് > അക്കൗണ്ട്> പ്രൈവസി > ഗ്രൂപ്സ് എന്നിങ്ങനെ ഒരേ സ്റ്റെപ്പുകൾ തന്നെയാണ്. ഗ്രൂപ്പ് സെക്ഷനിൽ എത്തി കഴിഞ്ഞാൽ അവിടെ ‘എവരിവൺ’ (Everyone) ‘മൈ കോൺടാക്ട്സ്’ (My Contacts) ‘മൈ കോൺടാക്ട്സ് എക്സെപ്റ്റ്’ (My Contacts Except) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് കാണാൻ സാധിക്കുക.
ആദ്യത്തെ ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിന് പുറത്തുള്ളവർക്കും, ആർക്കും നിങ്ങളെ ഗ്രുപ്പുകളിൽ അംഗമാകാം എന്നാണ്. രണ്ടാമത്തെ ഓപ്ഷൻ ആണെങ്കിൽ നിങ്ങളുടെ കോൺടാക്ടിൽ ഉള്ള ആർക്കും നിങ്ങളുടെ സമ്മതമില്ലാതെ ഗ്രുപ്പുകളിൽ അംഗമാകാം എന്നാണ്.
Read Also: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ?
“നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത ഒരു ഗ്രൂപ്പ് അഡ്മിൻ നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങളെ ചേർക്കാൻ സാധിക്കില്ലെന്ന് കാണിക്കുകയും ഒരു സെൻറ് ബട്ടൺ ഉൾപ്പടെ ഒരു ഇൻവൈറ്റ് ഓപ്ഷൻ വരികയും ചെയ്യും. അത് നിങ്ങൾക്ക് അയച്ച് അവർക്ക് നിങ്ങളെ ഗ്രൂപ്പിൽ അംഗമാകാൻ ക്ഷണിക്കാൻ സാധിക്കും.” വാട്സാപ്പ് പറഞ്ഞു. മൂന്ന് ദിവസമാണ് ക്ഷണം സ്വീകരിക്കാൻ ഒരു ഉപയോക്താവിന് ലഭിക്കുന്ന കാലാവധി അതിനു ശേഷം അത് ഇലാതാകും.
മൂന്നാമത്തെ ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള നിങ്ങൾ വേണ്ടന്ന് വെക്കുന്ന ആളുകൾ ഒഴിച്ച് മറ്റുള്ളവർക്ക് നിങ്ങളെ ഗ്രൂപ്പുകളിലേക്ക് സമ്മതമില്ലാതെ ചേർക്കാൻ സാധിക്കും. ‘മൈ കോൺടാക്ട്സ് എക്സെപ്റ്റ്’ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തികളെ തിരഞ്ഞെടുക്കാം. അത്തരത്തിൽ നിങ്ങൾ ഒഴിവാക്കുന്ന വ്യക്തി നിങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞതിന് സമാനമായ മൂന്ന് ദിവസം നിലനിൽക്കുന്ന ഇൻവൈറ്റ് ലിങ്ക് ആയിരിക്കും ലഭിക്കുക.